ഇടഞ്ഞോടിയ ആനയെ പാപ്പാൻ വള്ളത്തിൽ പോയി പൂട്ടി. കഴിഞ്ഞ ദിവസം ഒരു ആന ഇടയുകയും പിന്നീട് അത് ഓടിപോയി പമ്പ നദിയിൽ ഇറങ്ങി എന്ന വാർത്ത എല്ലാം സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകളിലും എല്ലാം വൈറൽ ആയിരുന്നു. മുപ്പത്തിരണ്ടു വയസു പ്രായം വരുന്ന ശിവ പാർവതി എന്ന ആന ആണ് പമ്പ നദിയിൽ നിന്നും കരയിലേക്ക് കയറാതെ പാപ്പാനെ വട്ടം ചുറ്റിച്ചത്. എന്നാൽ അവിടെ കൂടി നിന്നിരുന്ന നാട്ടുകാർ ഒക്കെ വിചാരിച്ചത് എന്താണ് എന്ന് വച്ചാൽ ആന ഇടഞ്ഞു കൊണ്ട് പുഴയിൽ ചാടിയത് എന്നാണ്.
എന്നാൽ ആനയെ കുളിപ്പിക്കുവാൻ കൊണ്ട് പോകുന്നതിനു ഇടയിൽ ആനയെ നിർത്തിയിരുന്ന സ്ഥലത്തുള്ള പശു ആനയെ കണ്ടു വിരണ്ടു ഓടിയതിനെ തുടർന്ന് ആ നദിയിലേക്ക് എടുത്ത് ചാടുക ആയിരുന്നു. പാപ്പാന്മാർ പഠിച്ച പണി പതിനാലു നോക്കിയിട്ടും ആന കരയിലേക്ക് കയറാൻ തയ്യാറായില്ല. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു ഗ്രാമത്തിൽ അഴിയൂര്ന്നു ഈ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ആനയാണ് ശിവ പാർവതി. കുറെ നേരമായി കരയ്ക്കു കയറാതെ ഇരുന്നതിനെ തുടർന്ന് പോലീസുകാരും ഫയർ ഫോഴ്സും എത്തി ആനയെ കരയ്ക്ക് കയറ്റുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.