ഈ മാസത്തിലെ പ്രധാൻ വാർത്തകളാണ് ഈ വീഡിയോയിൽ പറയുന്നത്.ഈ മാസത്തിലെ റേഷൻ വിതരണം അടുത്ത ആഴ്ച മുതൽ തുടങ്ങും.ആദ്യം മഞ്ഞ , റോസ് കാർഡുകാർക്കാണ് റേഷൻ വിതരണം നടത്തുക.
റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചു ഇപ്പോൾ ചർച്ച നടന്നു വരികയാണ്.മന്ത്രിതല യോഗങ്ങൾ ഇതിനെ കുറിച്ചു ഇപ്പോൾ നടക്കുന്നുണ്ട്.കേരളത്തിലെ എല്ലാ റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കാൻ വേണ്ടിയാണ് ഈ ഒരു പദ്ധതി രൂപികരിക്കുന്നത്.
പഴയ രീതിയിലുള്ള റേഷൻ കാർഡുകൾ മാറ്റി പുതിയ കാർഡുകൾ കൊടുക്കുകയാണ്.ബുക്ക്‌ലെറ്റുകളുടെ രൂപത്തിലുള്ള റേഷൻ കാർഡുകൾ എടിഎം കാർഡിന്റെ വലുപ്പത്തിലേക്ക് മാറ്റി ‘സ്മാർട്ട്’ ആക്കും.കാർഡിന്റെ മുൻവശത്ത് ഉടമയുടെ ഫോട്ടോ, ബാർകോഡ്, ക്യുആർ കോഡ് എന്നിവ കാണിക്കും,.ഇത് തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാം.
കൊറോണ സമയത്ത് ഒരുപാട് അനുഗ്രഹമായിരുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി.ഇനി മുതൽ കോവിഡ് ബാധിച്ചു മരിച്ചാൽ ഈ ഒരു ഇൻഷുറൻസ് കിട്ടില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://youtu.be/qvE4vpMXhlc