എല്ലാവരും കാത്തിരുന്ന SSC കോൻസ്റ്റബിൾ GD റിസൾട്ട് തീയതി വന്നു.SSC അവരുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇപ്പോൾ ഈ ഒരു വാർത്ത പറഞ്ഞിരിക്കുന്നത്.ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ഇപ്പോൾ ഈ ഒരു റിസൾട്ടിന് വേണ്ടി കാത്തിരിക്കുന്നുണ്ട്.കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി എഴുത്തുപരീക്ഷയുടെ ഫലത്തിനുള്ള താൽക്കാലിക തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു.കഴിഞ്ഞ കൊല്ലമാണ് SSC യുടെ കോൻസ്റ്റബിൾ പരീക്ഷ നടന്നത്.ഇപ്പോൾ SSC യുടെ ഔദ്യോഗിക വെബ്സൈറ്റിയിലാണ് ഈ ഒരു തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.റിപ്പോർട്ട് അനുസരിച്ച്, എസ്എസ്‌സി ജിഡി കോൺസ്റ്റബിൾ പരീക്ഷയുടെ ഫലം ഏപ്രിൽ 15 ന് പുറത്തുവിടും.SSC GD മാത്രമല്ലാ നിരവധി പരീക്ഷകളുടെ ഫലവും പുറത്ത് വിടുന്ന തിയ്യതി പ്രഖ്യാപിച്ചു.ഫലം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ പ്രസിദ്ധീകരിക്കും.
പരീക്ഷയുടെ കട്ട് ഓഫ് മാർക് അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാവുക.ഈ പരീക്ഷയിൽ കട്ട് ഓഫ് സ്കോർ നേടുന്നവരെ മാത്രമേ വിജയിയായി കണക്കാക്കൂ.വിവിധ വിഭാഗത്തിൽ പെട്ടവർക്ക് വിവിധ കട്ട് ഓഫുകൾ ആയിരിക്കും. ഉദ്യോഗാർത്ഥികളുടെ കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് സ്കോറുകൾ വ്യത്യസ്തമായിരിക്കും.നിങ്ങൾ കട്ട് ഓഫ് മാർക് കാരസ്ഥമാക്കിയെങ്കിൽമാത്രമേ നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ.നിങ്ങളുടെ ഫലവും കട്ട്-ഓഫ് സ്‌കോറും പരിശോധിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in-ൽ ശ്രദ്ധിക്കണം.
SSC യുടെ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാവുക.ലക്ഷക്കണക്കിന് ആളുകളാണ് ആ പരീക്ഷ എഴുതിയത്.ആദ്യ ഘട്ടത്തിന്റെ എഴുത്തുപരീക്ഷ 2021 നവംബർ 16 മുതൽ ഡിസംബർ 15 വരെ നടത്തി.രാജ്യത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ചാണ് പരീക്ഷ നടന്നത്.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ഈ പരീക്ഷ നടത്തിയത്. പിന്നീട് ആൻസർ കീയും പുറത്ത് വിട്ടിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=ohcWviQ_faY