ഒരു ഗംഭീരവലുപ്പമുള്ള ചേനത്തണ്ടനെ പിടികൂടുന്ന കാഴ്ച…! അതും ഗർഭിണി ആയിട്ട് ഒരു കടയിൽ കയറി ചുരുണ്ടു കൂടി ഇരുന്ന ഉഗ്ര വിഷമുള്ള ഒരു പാമ്പിനെ. ചേന തണ്ടൻ പൊതുവെ അണലി വിഭാഗത്തിൽ പെട്ട ഒരു പാമ്പ് ആയിട്ട് ആണ് അറിയ പെടാറുള്ളത്. അത് കൊണ്ട് തന്നെ ഇതിനെ അണലി എന്നും പലപ്പോഴും ചില സ്ഥലങ്ങളിൽ വിളിക്കാറുണ്ട്. സാധാരണ കാണപ്പെടുന്ന അണലിയെക്കാളും ഇരട്ടി വലുപ്പം ആണ് ഇവയുടെ ശരീരത്തിന് ഉള്ളത്. ഇതിനെ ചില ഇടങ്ങളിൽ വട്ട കൂറ, കണ്ണാടി വരയൻ, കുതിര കുലംബം എന്നീ പേരുകളിലും എല്ലാം അറിയപ്പെടാറുണ്ട്.
ഇവ പൊതുവെ കുറ്റി കാടുകളിലും കാട് പിടിച്ചു കിടക്കുന്ന പുൽ മേടുകളിലും ഒക്കെ ആയിട്ട് കാണപ്പെടാറുണ്ട്. മാത്രം അല്ല ഇവ ജന വാസ മേഖലകളിലും സ്ഥിരമായി കാണപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇത് കടിച്ചു മരണപ്പെടുന്ന ആളുകളുടെ നിരക്ക് കുറച്ചു അതികം തന്നെ ആണ് എന്ന് പറയാൻ സാധിക്കും അതും മറ്റു വിഷമുള്ള പാമ്പുകളെ അപേക്ഷിച്ചു കൊണ്ട്. അത്തരത്തിൽ വളരെ അധികം അപകടകാരി ആയ ഒരു ഗർഭിണി ആയ ചേന തണ്ടനെ ഒരു കട മുറി യുടെ ഉള്ളിൽ നിന്നും പിടികൂടുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.