ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസേർച്ചിൽ നിരവധി തസ്തികകളിലേക്ക് ഒഴിവുകൾ

ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) എൻടിടിസിയിൽ നിരവധി തസ്തികകളിലേക്ക് ഒഴിവുകൾ.ഇപ്പോൾ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇ ഒരു ജോലിക് അപേക്ഷികാം. നഴ്സിംഗ് ഓഫീസർ, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി), ജൂനിയർ എഞ്ചിനീയർ (സിവിൽ), ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ), ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവയുടെ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിലേക്കാണ് ഈ ഒഴിവുകൾ.

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയ്ക്കായി ഒഴിവുള്ള തസ്തികകളുടെ മൊത്തം എണ്ണം 143 ആണ്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 30, 2022 ആണ്. ഈ തസ്തികകളിലേക്കുള്ള അപേക്ഷകൾ മാർച്ച് 10, 2022 മുതൽ ആരംഭിക്കും. റിക്രൂട്ട്മെന്റ് പരീക്ഷ ഏപ്രിൽ 17, 2022 ന് നടക്കും.ഒഴിവുള്ള തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറിയിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (എംഎൽടി) തസ്തികയിലേക്ക് അപേക്ഷിക്കാൻ, അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെഡിക്കൽ ലബോറട്ടറി സയൻസിൽ ബാച്ചിലേഴ്സ് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ച പൂർണ്ണ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം നോക്കുക.വ്യത്യസ്ത പോസ്റ്റുകൾക്ക് ശമ്പള സ്കെയിലുകളും വ്യത്യസ്തമായിരിക്കും. നഴ്സിംഗ് ഓഫീസർക്ക് 44,900 രൂപയായിരിക്കും ശമ്പളം, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (എംഎൽടി) 35,400 രൂപ, ജെഇ 35,400 രൂപ, എൻടിടിസിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് 35,400 രൂപ, ടെക്നിക്കൽ അസിസ്റ്റന്റ് 35,400 രൂപ, ഡെന്റൽ മെക്കാനിക്കിന് 25,500 രൂപ, ജെഎഎയ്ക്ക് 19,900 രൂപ, അനസ്തേഷ്യ ടെക്നീഷ്യന് 25,500 രൂപ, സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ടിന് 25,500 രൂപ എന്നിങ്ങനയായിരിക്കും ശമ്പളം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *