ബിഗ് ബോസ് മത്സരാർഥികളിൽ ഏറ്റവുമധികം ഹേറ്റേഴ്സ് ഉള്ള ഒരു മത്സരാർത്ഥിയാണ് ജാസ്മിന്. ജാസ്മിന്റെ സ്വഭാവഗുണങ്ങളും കൊണ്ട് മാത്രമാണ് ഇത്രയധികം ഹേറ്റേഴ്സ് ഉണ്ടാവുന്നത് ജാസ്മിന്റെ സ്വഭാവം ഒന്ന് ശരിയാകുകയാണെങ്കിൽ ഡോക്ടർ റോബിൻ കഴിഞ്ഞാൽ ഏറ്റവുമധികം ഫാൻസ് ഉണ്ടാവുന്ന ഒരു മത്സരാർത്ഥി ആയിരിക്കും ജാസ്മിൻ .എന്നൽ ഇത്രയധികം ഹറ്റേഴ്സ് ഉണ്ടാവുമ്പോൾ തന്നെ ജാസ്മിൻ എന്നത് ഒരു സ്ട്രോങ്ങ് ആയിട്ടുള്ള ഒരു മത്സരാർത്ഥി തന്നെയാണ് എന്നത് ഹറ്റേഴ്സിന് പോലും അറിയാവുന്ന കാര്യമാണ്.പല കാര്യങ്ങളും ജാസ്മിൻ ഗെയിം എന്നതിനുപരി പേഴ്സണലായി എടുക്കുന്നത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്താണ് മറ്റുള്ള മത്സരാർത്ഥികൾ പറയുന്നത്. അതോടൊപ്പം തന്നെ ഡോക്ടർ റോബിനോടുള്ള ദേഷ്യം എല്ലാ സമയവും ഉള്ളിൽ കൊണ്ടുനടക്കുന്നത് കൊണ്ട് ജാസ്മിൻ വളരെയധികം റിയാക്ടീവായി മറ്റുള്ളവരോട് പെരുമാറുന്നത്.
ഡോക്ടർ റോബിനും ജാസ്മിനും തമ്മിൽ വളരെയധികം പ്രശ്നങ്ങൾ ബിഗ്ബോസിൽ ഉണ്ടായിരുന്നു. എന്നാൽ എപ്പോൾ ജാസ്മിൻ കരയുമ്പോഴും ഡോക്ടർ റോബിൻ ഒന്ന് ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നു എന്നാൽ ഇന്നലെ ബിഗ് ബോസിൽ ജാസ്മിൻ കരഞ്ഞപ്പോൾ ഡോക്ടർ അവരുടെ അടുത്ത് പോയിരുന്നില്ല.