ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ ഇതാ ഒരു സുവരണവസരം.സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) ഒരു യൂണിറ്റായ ഇന്ത്യ ഗവൺമെന്റ് മിന്റ് മുംബൈയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് എന്നി തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി.ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.ഈ ജോലിക്ക് അപേക്ഷികണ്ടത് ഓൺലൈനായാണ്. ഈ റിക്രൂട്ട്മെന്റിൽ ആകെ 15 ഒഴിവുകൾ ഉണ്ടായിരുന്നു.അവസാന തീയതി മാർച്ച് 31 വരെയാണ്.ഓൺലൈൻ അപേക്ഷാ ലിങ്ക് 31.01.2022 മുതൽ 01.03.2022 വരെ ലഭ്യമാകും.
18 വയസ്സ് മുതലുള്ള ആളുകൾക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.സെക്രട്ടേറിയൽ അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ്, എൻഗ്രേവർ എന്നിവർക്ക് ഉയർന്ന പ്രായപരിധി 28 വയസ്സ്.
ജൂനിയർ ടെക്നീഷ്യന്റെ ഉയർന്ന പ്രായപരിധി 25 വയസ്സാണ്.SC/ST/OBC വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ മാനദണ്ഡമനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഉണ്ടോയന്ന് നോക്കുക.സെക്രട്ടേറിയൽ അസിസ്റ്റന്റ് ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 55% മാർക്കോടെ ബിരുദം പൂർത്തിയാക്കിയിരിക്കണം. അപേക്ഷകന് കമ്പ്യൂട്ടർ പരിജ്ഞാനം, സ്റ്റെനോഗ്രഫി/ഷോർട്ട്താൻഡ് (ഇംഗ്ലീഷ്) @80 wpm, ഇംഗ്ലീഷ് ടൈപ്പിംഗ് @ 40 wpm എന്നിവ ഉണ്ടായിരിക്കണം.ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 55% മാർക്കോടെ ബിരുദം പൂർത്തിയാക്കിയിരിക്കണം. അപേക്ഷകന് കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷ് ടൈപ്പിംഗും @ 40 wpm ഉണ്ടായിരിക്കണം.ജൂനിയർ ടെക്നീഷ്യൻ: അപേക്ഷകൻ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഫിറ്റർ അല്ലെങ്കിൽ ടർണർ അല്ലെങ്കിൽ ഗോൾഡ് സ്മിത്ത് ട്രേഡിൽ ഐടിടിഐ പൂർത്തിയാക്കിയിരിക്കണം.നല്ലപോലെ നോട്ടിഫിക്കേഷൻ വായിച്ചു നോക്കിയിട്ട് മാത്രം അപേക്ഷ കൊടുക്കുക.