പൂരനായകൻ പാറമേക്കാവ് ശ്രീ പത്മനാഭൻ ചരിഞ്ഞു…!

പൂരനായകൻ പാറമേക്കാവ് ശ്രീ പത്മനാഭൻ ചരിഞ്ഞു…! ആനപ്രേമികൾക്ക് എന്നും ഒരു ഞെട്ടലോടെ മാത്രമേ ഈ വിവരം കേൾക്കുവാൻ സാധിക്കു. കാരണം കേരളത്തിലെ തന്നെ ഏറ്റവും തലയിടുപ്പുള്ള കൊമ്പന്മാരുടെ കണെക്കെടുക്കുക ആണ് എങ്കിൽ അതിൽ മുൻ നിരയിൽ തന്നെ ഉള്ള ഒരു കൊമ്പൻ ആണ് പാറമേക്കാവ് ശ്രീ പത്മനാഭൻ എന്ന ആന. തലയിടുപ്പിന്റെ കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ശ്രീ പത്മനാഭൻ എന്ന കൊമ്പന്റെ മഹിമ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ പാറമേക്കാവ് അമ്മയുടെ തിടമ്പേറ്റാണ് ഭാഗ്യം ലഭിച്ച ഒരു കൊമ്പൻ കൂടെ ആയിരുന്നു പാറമേക്കാവ് പത്മനാഭൻ.

വളരെ അഴകാർന്ന കറുപ്പുനിറം വാരി വിതറിയ ശരീരവും അതുപോലെ ചന്ദന കളറുള്ള മസ്തകവും ഈ കൊമ്പനെ അഴകുറ്റതാക്കുന്നു. വളരെ അധികം അനുസരണ ഉള്ള ആർക്കും അതികം ഒന്നും ദ്രോഹം സൃഷ്ടിക്കാത്ത ഒരു കൊമ്പൻ തന്നെ ആയിരുന്നു ശ്രീ പത്മനാഭൻ. ശ്രീ പത്മനാഭൻ കഴിഞ്ഞാൽ ഇനി ആര് പാറമേക്കാവ് അമ്മയുടെ തിടമ്പേൽക്കും എന്നത് വലിയ ഒരു ചോദ്യചിഹ്നം ആയ നിൽക്കുക ആണ്. ശ്രീപത്മനാഭന്റെ വേര്പാടിനെ ചൊല്ലിയുള്ള ആ വൈകാരിക നിമിഴങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വളരെ വിഷമകരമായ ഒരു സംഭവം തന്നെ ആയിരുന്നു അത്.

 

Leave a Reply

Your email address will not be published. Required fields are marked *