മച്ചാട് കർണൻ ചെരിഞ്ഞു പ്രണാമം. തലപൊക്കത്തിന്റെ കാര്യത്തിൽ മറ്റു വലിയ ആനകളോടൊപ്പം എല്ലാം ചേർന്ന് നിൽക്കുന്ന ഒരു ആന തന്നെ ആണ് മച്ചാട് കര്ണന് എന്ന കരി വീരൻ. കാണാൻ വളരെ അധികം ഭംഗി ആയിരുന്നു ഈ കൊമ്പന്. ചന്ദനകളറോഡ് കൂടിയ വിരിഞ്ഞ മസ്തകവും അതുപോലെ തന്നെ നല്ല തലയിടുപ്പോടും കൂടി ലക്ഷണം ഒത്ത ഒരു കരിവീരൻ തന്നെ ആയിരുന്നു ഇത്തരത്തിൽ മച്ചാട് കര്ണന് എന്ന കൊമ്പനാന. കേരളത്തിൽ ഒട്ടാകെ എല്ലാ ഉല്‍സവങ്ങളും ഈ ആനയെ എഴുന്നളിച്ചു കൊണ്ട് പോകാറുണ്ട്. മറ്റു ആനകളിൽ നിന്നും എല്ലാം വ്യത്യസ്തമായ സ്വഭാവ സവിശേഷത ഉള്ള ഒരു ആന കൂടെ ആയിരുന്നു മച്ചാട് കർണ്ണൻ.
ഒരു ഇടതു പോയിട്ട് പോലും വലിയ പ്രശ്നങ്ങളോ മറ്റോ ഒന്നും ഉണ്ടാകാതെ വളരെ അധികം അനുസരണയോട് കൂടി പാപ്പാൻ മാരുടെ ചൊൽപ്പടിക്ക് നില്കുന്നത് കൊണ്ട് തന്നെ ഈ ആനയ്ക്ക് ഇസ്തക്കാര് ഏറെ ആയിരുന്നു. ആര് സ്നേഹം പ്രകടിപ്പിച്ചു അടുത്ത് വന്നാലും വിരട്ടി ഓടിപ്പിക്കില്ല. അത്രയും മനോഹരമായ സ്വഭാവക്കാരൻ ആയ മച്ചാട് കര്ണന് എന്ന കരി വീരനെ ആണ് നമുക്ക് ഇന്ന് നഷ്ടമായിരിക്കുന്നത്. മച്ചാട് കര്ണന് ശതകോടി പ്രണാമം അർപിക്കുന്നു.