വല്യേട്ടൻ സിനിമയിലെ ആന പാമ്പ് കടിയേറ്റ് ചെരിഞ്ഞപ്പോൾ…! വല്യേട്ടൻ മലയാള മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയോട് ചേർന്ന് അഭിനയിച്ച ആന ആയിരുന്നു ചേലൂർ രവി എന്ന കൊമ്പൻ. എന്നാൽ ഈ കൊമ്പന്റെ മരണം മറ്റുള്ള ആനകളിൽ നിന്നും എല്ലാം വ്യത്യസ്തങ്ങളിൽ വ്യത്യസ്തം ആയിരുന്നു എന്ന് തന്നെ വേണം പറയാൻ. പാമ്പുകടി ഇരുട്ടായിരുന്നു ചേലൂർ രവി എന്ന കൊമ്പന്റെ മരണം. അതും ഇതുവരെ പാമ്പുകടി ഏറ്റു ഒരു ആനയും ചെരിഞ്ഞിട്ടില്ല എന്നത് തന്നെ ആണ് മറ്റുള്ള ആനകളുടെ മരണത്തിൽ നിന്നും ഈ കൊമ്പന്റെ മരണത്തെ വ്യത്യസ്തം ആക്കുന്നത്.
തൃശൂർ പൂരം കഴിഞ്ഞ പിറ്റേ ദിവസം പാലക്കാട് ഒരു ഉത്സവത്തിന് കൊണ്ട് പോവുകയും പിന്നീട് അവിടെ വിശ്രമ വേളയിൽ ആയിരുന്നു ആനയ്ക്ക് പാമ്പു കടി ഏറ്റത്. എന്നാൽ ഇത് ആനയുടെ പാപ്പാനോ മറ്റാരും തന്നെ അറിഞ്ഞില്ല. ആന മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിൽ ഉള്ള അസ്വസ്ഥതകൾ കാണിക്കുവാൻ തുടങ്ങുകയും പിന്നീട് ഡോക്ടറെ വിളിച്ചു പരിശോധിക്കുകയും ചെയ്തു എങ്കിലും ആന ആരെയും അടുപ്പിക്കാത്തതിനാൽ വിഷം കയറിയത് ആണ് എന്ന് അറിഞ്ഞില്ല. പിറ്റേ ദിവസം ആന ചെരിഞ്ഞതിനെ തുടർന്ന് ആണ് അത് വിഷം തീണ്ടിയുള്ള മരണം ആണ് എന്ന് അരിഞ്ഞത്.