സിവിൽ സർവീസ് പരീക്ഷ തിയ്യതി വന്നു

ലക്ഷങ്ങൾ കാത്തിരുന്ന സിവിൽ സർവ്വീസ് പരീക്ഷ തിയ്യതി വന്നു.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് പരീക്ഷയുടെ (സിഎസ്ഇ 2022) വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യയിൽ ലക്ഷകണക്കിന് ആളുകളാണ് സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി തയ്യാറാവുന്നത്.ഡിഗ്രി യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ഒരു പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കും പുറത്തിറക്കിയ വിജ്ഞാപനത്തിലെ ആവശ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.UPSC യുടെ സൈറ്റിയിലൂടെയാണ് ഇപ്പോൾ അപേക്ഷ കൊടുകണ്ടത്.മൊത്തം 861 ഒഴിവുകളിലേക്കാണ് കമ്മീഷൻ പരസ്യം ചെയ്യുന്നത്.IAS, IPS തുടങ്ങിയ മുൻനിര ജോലികളും ഇതിൽ ഉൾപ്പെടുന്നു.ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് upsc.gov.in അല്ലെങ്കിൽ upsconline.nic.in സന്ദർശിച്ച് അപേക്ഷിക്കാം.നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം മാത്രം അപേക്ഷ കൊടുക്കുക.

ഇന്ന് തൊട്ട് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും അപേക്ഷാ നടപടികൾ ഫെബ്രുവരി 22 ന് വൈകുന്നേരം 6 മണി വരെ തുറന്നിരിക്കും.യുപിഎസ്‌സി സിവിൽ സർവീസസ് പ്രിലിമിനറി 2022 പരീക്ഷ ജൂൺ 05 ന് നടക്കും.മൂന്ന് തലങ്ങളായാണ് പരീക്ഷ നടക്കുന്നത്.ആദ്യം പ്രിലിമിനറി പരീക്ഷ പിന്നെ മെയിൻ പരീക്ഷ അവസാനമുള്ള ഇന്റർയൂ വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.പ്രിലിമിനറി യോഗ്യത നേടുന്നവർ മെയിൻ പരീക്ഷ എഴുതും. അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.പരീക്ഷയിൽ 1/3 മാർക്കിന്റെ നെഗറ്റീവ് മാർക്കുമുണ്ട്.

അപേക്ഷയ്ക്കുള്ള പ്രായപരിധി 21 മുതൽ 32 വയസ്സ് വരെ നിജപ്പെടുത്തിയിരിക്കുന്നു, അതിൽ സംവരണ വിഭാഗത്തിന് ഇളവുകളും വ്യവസ്ഥയുണ്ട്.വിജ്ഞാപനത്തിലെ അപേക്ഷ, തിരഞ്ഞെടുപ്പ്, റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും പരിശോധിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=Dol3JGynDH0

Leave a Reply

Your email address will not be published.