കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ അവസരം.സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസർ ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ – ജനറൽ സ്ട്രീം, ലീഗൽ സ്ട്രീം, ഇൻഫർമേഷൻ ടെക്നോളജി സ്ട്രീം, റിസർച്ച് സ്ട്രീം, രാജ്ഭാഷ സ്ട്രീം എന്നിവയിലേക്കുള്ള 2022 റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു.ഡിഗ്രി യോഗ്യതയുള്ള ആളുകൾക്കാണ് ഇപ്പോൾ ഇത് അപേക്ഷിക്കാൻ സാധിക്കുക.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് sebi.gov.in വഴി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.കൂടതൽ വിവരങ്ങൾ നോട്ടിഫിക്കേഷൻ നല്ലവണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്‌മെന്റിന് ജനുവരി 24 വരെ അപേക്ഷിക്കാം.
മേൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റുകൾ ഉണ്ട്. ഒരു ജോലി കിട്ടിയാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും.കേന്ദ്ര സർക്കാരിൽ ഒരു ജോലി ലഭിക്കുക എന്നത് ഓരോ യുവതിയുവകളുടെയും സ്വപനമാണ്. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നിങ്ങൾക്ക് ഇതിന് അപേക്ഷിക്കാൻ പറ്റുന്നതാണ്.
അൺറിസർവ്ഡ്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് 1000 രൂപയും സംവരണ വിഭാഗത്തിന് അപേക്ഷാ ഫീസ് 100 രൂപയുമാണ്. ഓരോ സ്ട്രീമിനും പ്രത്യേകം ഫീസ് നൽകണം. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല. വിജയികളായ ഉദ്യോഗാർത്ഥികളെ 2 വർഷത്തേക്ക് പ്രൊബേഷനിൽ ഉൾപ്പെടുത്തും. പ്രൊബേഷൻ കാലയളവിലെ പ്രകടനത്തിന് വിധേയമായി ഉദ്യോഗാർത്ഥികളെ സെബിയുടെ സേവനങ്ങളിലേക്ക് തിരഞ്ഞെടുക്കും. ആകെ ലഭ്യമായ ഒഴിവുകളുടെ എണ്ണം 120 ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.