കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നലെയാണ് പ്രഖ്യാപിച്ചത് .അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഏറെ വിവാദങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഹോം എന്ന സിനിമയെ ചലച്ചിത്ര അവാർഡ്ലേക്ക് പരിഗണിക്കാതെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.2021ൽ മലയാളത്തിലിറങ്ങിയ സിനിമയാണ് ഹോം .ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ അഭിനേതാക്കൾ അഭിനയിച്ച ഒരു സിനിമയായിരുന്നു ഹോം.OOT റിലീസിലൂടെയാണ് ഹോം പുറത്തിറങ്ങിയത്. പുറത്തിറങ്ങി കുറച്ചു നാളുകൾക്കു ശേഷം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണ് ഹോം.
മലയാള സിനിമയായ ഹോം സംസ്ഥാന ചലച്ചിത്ര അവാർഡുകൾലേക്ക് പരിഗണിക്കാതെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.അടുത്തിടെ മലയാള സിനിമയിൽ പീഡന ആരോപിതനായ നടനാണ് വിജയ് ബാബു .വിജയ് ബാബു അഭിനയിച്ച ഒരു ചിത്രം കൂടിയാണ് ഹോം.പീഡന ആരോപിതനായ ഒരു വ്യക്തി അഭിനയിച്ച ചിത്രം ആയതുകൊണ്ടാണ് സംസ്ഥാന ചലച്ചിത്ര അവാർഡിലേക് ഹോം പരിഗണിക്കാത്തത് എന്നാണ് ജൂറിയുടെ വിമർശനം. എന്നാൽ പീഡന ആരോപണം മാത്രമാണ് കുറ്റം തെളിഞ്ഞിട്ടില്ല എന്നതാണ് ഹോമിൽ അഭിനയിച്ച അഭിനേതാക്കൾ പറയുന്നത്.ഇനി കുറ്റാരോപിതൻ കുറ്റം ചെയ്തിട്ടില്ലെങ്കിൽ വീണ്ടും ഹോം എന്ന സിനിമ ചലച്ചിത്ര അവാർഡിന് പരിഗണിക്കാൻ പറ്റുമോ എന്നാണ് ഇന്ദ്രൻസ് ചോദിക്കുന്നത്.