സർക്കാർ ജോലി അന്വേഷിക്കുന്ന 10, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ ആളുകൾക്ക് സുവരണവസരം. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.സോഷ്യൽ സെക്യൂരിറ്റി ഓഫീസർ, മാനേജർ ഗ്രേഡ് 2, സുപ്രണ്ടനന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ തേടിയത്. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ, രാജ്യത്തുടനീളം 100-ലധികം തസ്തികകളിലേക്ക് ESIC റിക്രൂട്ട് ചെയ്യും. 21 നും 27 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രി ഉണ്ടായിരിക്കണം.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 മുതൽ ESIC യുടെ ഔദ്യോഗിക വെബ്സൈറ്റ് www.esic.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ 3 തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.പരീക്ഷയുടെ തീയതിയും സമയവും ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.