പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആയിരുന്നു 12th മാൻ. വളരെയധികം സസ്പെൻസുകൾ ഒളിപ്പിച്ചുവെച്ച ചിത്രം ഒരു ത്രില്ലർ ടൈപ്പ് മൂവിയാണ്. 12th മാന്റെ വിജയാഘോഷ വേളയിൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ജിത്തു ജോസഫ്. 12th മാൻ എന്ന ചിത്രം ഒരു ചെറിയ സിനിമയായി അന്യഭാഷയിൽ എടുക്കാൻ ഇരുന്ന ഒന്നാണ്. അതിൽ മോഹൻലാലിനെ അഭിനയിപ്പിക്കാൻ ഉള്ള വിചാരം ഒന്നും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ചിത്രം മലയാളി പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ളതിൽ പോലും സംശയമുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസമാണ് ആന്റണി പെരുമ്പാവൂർ എന്തെങ്കിലും ചെറിയ ത്രെഡ് ഉണ്ടോ എന്ന് ചോദിച്ചത്. അപ്പോഴാണ് ഇതേക്കുറിച്ച് പറഞ്ഞത്. എന്നാൽ ഒന്നു കൂടി ഡെവലപ്പ് ചെയ്താൽ നമുക്ക് ഇത് ലാലേട്ടനെ വച്ച് എടുക്കാം എന്ന് അദ്ദേഹം പറയുകയായിരുന്നു. തുടർന്നാണ് ചിത്രത്തിൽ കൂടുതൽ വ്യത്യാസങ്ങൾ വരുത്തുകയും മോഹൻലാലിനെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തത്. അതുപോലെ തന്നെ ചിത്രത്തിലെ ക്ലൈമാക്സും ഇങ്ങനെയായിരുന്നില്ല തീരുമാനിച്ചത്. പിന്നീട് ഇത് സംഭവിക്കുകയായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. എന്തായാലും ചിത്രം ഇതോടകം തന്നെ വൻവിജയമായി കഴിഞ്ഞു. ഇനി ഇവരുടെ കൂട്ടുകെട്ടിൽ ഇറങ്ങുന്ന പുതിയ പടത്തിനുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ. എന്തായാലും ചിത്രത്തിന്റെ വിജയാഘോഷം ഗംഭീരമായി തന്നെ ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ. ഇതെക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….
English Summary:- 12th Man Success Celebration