ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് അപ്രന്റിസ് ഒഴിവുൾ

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒഎൻജിസിയുടെ www.ongcindia.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ നടപടികൾ നാളെ മുതൽ അതായത് 2022 ഏപ്രിൽ 27 മുതൽ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 15 ആയി നിശ്ചയിച്ചിരിക്കുന്നു.

അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ് തസ്തികയിലേക്ക് ബി.കോം ബിരുദവും ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദം അല്ലെങ്കിൽ ബിഎ അല്ലെങ്കിൽ ബിബിഎ ബിരുദവും.ലബോറട്ടറി അസിസ്റ്റന്റ് തസ്തികയ്ക്ക് പിസിഎം അല്ലെങ്കിൽ പിസിബിയിൽ ബിഎസ്‌സി ബിരുദം ഉണ്ടായിരിക്കണം.സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ ട്രേഡ് എന്നിവയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.

ഒഎൻജിയിലെ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥിയുടെ കുറഞ്ഞ പ്രായം 2022 മെയ് 15-ന് 18 വയസ്സും പരമാവധി 24 വയസ്സുമാണ്. ഉദ്യോഗാർത്ഥിയുടെ/അപേക്ഷകന്റെ ജനനത്തീയതി 15.05.1998 നും 15.05.2004 നും ഇടയിലായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും എസ്‌സി, എസ്ടിക്ക് അഞ്ച് വർഷവും ശാരീരിക വൈകല്യമുള്ളവർക്ക് പത്ത് വർഷവും ഇളവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *