വീട്ടമ്മമാർക്ക് അടുക്കള ഭരണം ഈസി ആക്കാൻ ചെയ്യാവുന്ന ചില പൊടിക്കൈകൾ ആണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത്. നമുക്കറിയാം അടുക്കളയിലെ ഓരോ വസ്തുക്കൾക്കും ഓരോ സ്ഥാനം ആയിരിക്കും വീട്ടമ്മമാർ നൽകിയിട്ടുണ്ടാവുക. അത് എന്തെങ്കിലും മാറ്റം വന്നാൽ തന്നെ അവർക്ക് അത് ബുദ്ധിമുട്ട് ആയിരിക്കും. അതുപോലെ അടുക്കളയിലെ ഓരോ കാര്യങ്ങൾക്കും അവരുടെ മേൽനോട്ടം ഉണ്ടാകും. എന്നാൽ പലപ്പോഴും അവരെ കുഴപ്പത്തിൽ ആക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്.
അടുക്കളയിൽ പല സാധനങ്ങളും ഒരു ഉപയോഗത്തിന് ശേഷം വലിച്ചെറിയാൻ അവർക്ക് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മിതമായ ഉപയോഗം അതിനെ വലിച്ചെറിയുക എന്നുള്ളതിൽ നിന്ന് രക്ഷിക്കാൻ കഴിയും. അത്തരത്തിലൊരു ടിപ്പാണ് ആദ്യത്തേത്. നമുക്കറിയാം സൗന്ദര്യ വർധനവിനായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. പലപ്പോഴും രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാനീര് വേണ്ടതിന് ഒരു ചെറുനാരങ്ങ മുഴുവനായും എടുത്ത് അത് പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വലിച്ചെറിയുന്ന പതിവ് എല്ലാ വീടുകളിലും ഉണ്ട്. എന്നാൽ ഒരു കത്രികയോ മറ്റോ ഉപയോഗിച്ച് ചെറുനാരങ്ങയിൽ ഒരു ചെറിയ ഓട്ട തുളക്കുകയും അതുവഴി ആവശ്യമുള്ള നീര് പിഴിഞ്ഞെടുത്തത്തിന് ശേഷം അത് കേടാവാതെ പിന്നീട് ഉപയോഗിക്കാൻ സാധിക്കും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ. ഇതുപോലെ ഇനിയും ഉണ്ട് ഒരുപാട് പൊടിക്കൈകൾ. അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ….