മഴയത്ത് റോഡ് ടാർ ചെയ്യുന്ന അപൂർവ കാഴ്ച… (വീഡിയോ)

നവീകരണത്തിന്റെ ഭാഗമായി എല്ലായിടങ്ങളിലും പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡ് ടാറിട്ട് നല്ല രീതിയിൽ നന്നാക്കി എടുക്കുന്നത് പതിവാണ്. നമുക്കറിയാം കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുക എന്നുള്ളത്.

എന്നാൽ ഈ സർക്കാറിന്റെ വരവോടെ അത് പകുതിയിലധികം നന്നാക്കിയതായി കാണപ്പെടുന്നു. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും പൊട്ടിയ റോഡുകൾ ഉണ്ട്. എന്നാൽ അവയെല്ലാം വേഗം തന്നെ ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങളും പാലിച്ചു പോകുന്നുണ്ട്. അതേസമയം എന്തൊക്കെയായാലും അഴിമതി വീരന്മാരുടെ കടന്നുകയറ്റം ഇതിലുമുണ്ട് എന്നുള്ളതിൽ സംശയം വേണ്ട. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല റോഡ് പൊളിഞ്ഞു കിടക്കുമ്പോൾ ടാർ ഇടുന്നത് എല്ലാം നല്ല കാര്യം തന്നെ.

എന്നാൽ അതിന് നേരവും കാലവും ഇല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ശക്തമായ രീതിയിൽ കനത്ത മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് വാഗമൺ പെരുമ്പാവൂർ റോഡ് പിഡബ്ല്യുഡി ഓഫീസറുകൾ ചേർന്ന് ടാർ ഇടുന്നത്. ടാർ ഇടുന്ന വേഗത്തിൽ തന്നെ അത് പൊളിഞ്ഞു വരുന്നത് നമുക്ക് കാണാം. അത്രയും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു പ്രഹസനം എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്തായാലും സംഭവം ഇതോടൊപ്പം ചർച്ച ചെയ്യാൻ തുടങ്ങി. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *