കറിവേപ്പില ഇല്ലാതെ ഒരു കളിയെ കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും പറ്റില്ല. കറികൾക്ക് സ്വാദും മണവും നൽകുന്നതിൽ പ്രധാനിയാണ് കറിവേപ്പില. കറികളിൽ മാത്രമല്ല മറ്റനവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. കറിവേപ്പില ഉപയോഗിച്ച് എണ്ണ കാച്ചി പുരട്ടുന്നത് ചൊറിച്ചിൽ പോലുള്ള അസുഖങ്ങൾ മാറുന്നതിന് സഹായിക്കും. അതുപോലെതന്നെ കറിവേപ്പില ഉപയോഗിച്ച് എണ്ണ കാച്ചി തല മുടിയിൽ പുരട്ടുന്നത് മുടി വളരുന്നതിന് സഹായിക്കും. എന്നാൽ ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിൽ കൂടി പലരുടെയും വീട്ടിൽ ഒരു കറിവേപ്പില ചെടി പിടിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. പലവിധത്തിലുള്ള വളപ്രയോഗങ്ങളും മറ്റും നടത്തിയിട്ടും പലപ്പോഴും അത് കുരുടിച്ച് നിൽക്കാറാണ് പതിവ്.
എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എങ്ങനെ വീട്ടിൽ നല്ല രീതിയിൽ വേപ്പ് വളർത്താം എന്നതാണ് പറഞ്ഞു തരുന്നത്. അതിനായി ഇവിടെ ഉപയോഗിക്കുന്ന വളം കടല പിണാക്ക് ആണ്. 250 ഗ്രാം കടലപ്പിണ്ണാക്കിലേക്ക് മൂന്നു ഗ്ലാസ് തണുത്ത കഞ്ഞി വെള്ളം ഒഴിക്കുക. ഇവ രണ്ടും കൂടെ നന്നായി മിക്സ് ചെയ്തതിനുശേഷം വേപ്പിന്റെ ചുവട്ടിൽ ഇട്ട് കൊടുക്കുക. ശേഷം മണ്ണിട്ടു മൂടുക. അതിനുശേഷം അതിനു മുകളിലേക്ക് അല്പം കരിയും, കുറച്ചു ചാരവും ചേർത്ത് കൊടുക്കുക. വീണ്ടും മണ്ണിടുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ വീട്ടിൽ വേപ്പ് പിടിച്ച് കിട്ടുന്നതായിരിക്കും. ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…