ഒരു ദിവസം കൊണ്ട് കുട്ടികളിലെ ചുമ മാറ്റാം..

കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചുമ. കുത്തി കുത്തിയുള്ള ചുമ കുട്ടികളിൽ വളരെയധികം അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. അവർ വളരെയധികം ക്ഷീണത്തിലേക്കും തളർച്ചയിലേക്കും പോകുന്നതിന് ഇത് കാരണമാകുന്നു. ചുമ അധികമാകുമ്പോൾ ഇംഗ്ലീഷ് മരുന്നിന്റെ സഹായം തേടേണ്ടി വരാറുണ്ട്. അത് പലപ്പോഴും കുട്ടികൾക്ക് അത്ര നല്ലതായെന്ന് വരില്ല. എപ്പോഴും കുട്ടികൾക്ക് വീട്ടിൽ ചെയ്തു കൊടുക്കാവുന്ന ആയുർവേദം ആണ് നല്ലത്. അത്തരത്തിൽ കുട്ടികളുടെ ചുമ നിഷ്പ്രയാസം അകറ്റാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ചു തുളസിയിലയും, കുറച്ച് ആടലോടകത്തിന്റെ ഇലയും, അൽപം കുരുമുളകും, കുറച്ചു ചുക്കും, കുറച്ച് കൽക്കണ്ടവും ആണ്. ആദ്യം ഒരു പാത്രത്തിൽ തുളസിയിലയും ആടലോടകത്തിന്റെ ഇലയും ഇട്ടു നന്നായി ചൂടാക്കി എടുക്കുക. ശേഷം ഈ ഇലയും മറ്റു ചേരുവകളും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ പൊടിയാണ് ഇടയ്ക്കിടയ്ക്ക് കുട്ടികൾക്ക് കൊടുക്കേണ്ടത്. ആടലോടകത്തിന്റെ ഇലക്ക് നല്ല രീതിയിൽ കൈപ്പ് ഉണ്ടാകുന്നത് കൊണ്ട് കൽക്കണ്ടത്തിന്റെ അളവ് കൂടിയാലും പ്രശ്നമില്ല. ഇങ്ങനെ ഈ പൊടി ഇടയ്ക്കിടയ്ക്ക് കഴിക്കുമ്പോൾ കുട്ടികളുടെ ചുമ നല്ല രീതിയിൽ മാറും. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *