സ്ത്രീകളുടെ സൗന്ദര്യം കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ആഭരണങ്ങൾ. സ്വർണാഭരണങ്ങൾ കുറച്ചുനാള്‍ കഴിയുമ്പോൾ ആകെ ചെളിപിടിച്ച് അതിന്റെ കളർ മാന്യ പോലെയുള്ള അവസ്ഥയിലേക്ക് എത്താറുണ്ട്. അത് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല എന്ന് മാത്രം. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എത്ര പഴകിയ പോലെ തോന്നുന്ന സ്വർണ്ണവും പുതിയത് പോലെ ആകുന്ന വിദ്യ നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടിയാണ്. പുത്തൻ പുതിയ സ്വർണം പോലെ തോന്നുന്ന രീതിയിൽ നമ്മുടെ എല്ലാ ചെളി പുരണ്ട ആഭരണങ്ങളും നമുക്ക് വെളുപ്പിച്ച് എടുക്കാം.
അതിനായി ആദ്യം എടുക്കേണ്ടത് കുറച്ച് കോൽ പുളിയാണ്. അതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് അല്‍പ്പം മഞ്ഞപ്പൊടി ഇട്ട് കൊടുക്കുക. ശേഷം നമ്മുടെ കളർ മങ്ങിയ സ്വർണാഭരണങ്ങൾ അതിലേക്കിട്ട് കുറച്ചുനേരം തിളപ്പിച്ചെടുക്കുക. തിളച്ചതിനുശേഷം ഗ്യാസ് ഓഫ് ചെയ്തു ചൂടാറിയശേഷം അതിൽ നിന്ന് ആഭരണങ്ങൾ എടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ നമ്മുടെ മാലയുടെ വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ…