രാമനെയും ,കാളിയെയും വെല്ലുവിളിക്കാൻ പുതിയൊരു ഇരട്ടച്ചങ്കൻ

ആന പ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആനകളാണ് രാമനും , കാളിയും. പൂരങ്ങൾക്കും ആനപ്രേമികൾക്കും ഒരുപാട് പേര് കേട്ട നാടാണ് തൃശൂർ. രാമനും കാളിയും ഇതേ നാട്ടിൽ നിന്നാണ് വരുന്നതും.എന്നാൽ ഇപ്പോൾ ഈ രണ്ട് ഗജരാജൻമാർക്കും കിട പിടിക്കാൻ പുതിയ ഒരു രാജാവ് വരുകയാണ് അതും തൃശ്ശൂരിൽ നിന്നും തന്നെ. ആനപ്രേമികൾക്കും പൂരപ്രേമികളും ഒരുപാട് ഇഷ്ടപ്പെട്ട ഈ രണ്ട് ആനകൾക്ക് നമ്മുടെ നാട്ടിൽ മാത്രമല്ലാ വിദേശത്തും നിരവധി ആരാധകരാണ് ഉള്ളത്. കേരളത്തിലെ ആനകളുടെ രാജകന്മാരായ തെച്ചിക്കോട്ട് രാമചന്ദ്രനും ചിറക്കൽ കാളിദാസനും ഇപ്പോൾ ഭീക്ഷണി ഉയർത്തി പുതിയ ഒരു അവതാരം പൂര പറമ്പുകളിൽ അവതരിച്ചു.

ഗുരുവായൂർ ദേവസ്വത്തിന്റ രാജശേഖരൻ എന്ന ഒറ്റകൊമ്പൻ ആനയാണ് ഇപ്പോഴത്തെ താരം.കഴിഞ്ഞ വർഷം നടത്തിയ അളവടപ്പിൽ രാമനെ മറികടന്നു കൊണ്ട് ചിറക്കൽ കാളിദാസൻ മുന്നിൽ വന്നിരുന്നു. ഇപ്പോൾ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന കാളിദാസനാണ് എന്നാൽ ഇപ്പോൾ ഗുരുവായൂരിന്റെ പ്രിയ പുത്രൻ രാജശേഖരൻ എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട് വന്നിരിക്കുകയാണ്. ഗുരുവായൂരിന്റെ ഒറ്റകൊമ്പൻ രാജശേഖരൻ മറ്റു രണ്ട് ഗജവിരന്മാര്കും ഒരു വലിയ ഭീക്ഷണി തന്നെയാണ്. മൂന്ന് ആനകളും ഒന്നിക്കുന്ന ഒരു നിമിഷം കാത്ത് നിൽക്കുകയാണ് പൂര പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *