അനപ്രേമികൾക്ക് തീരാ നഷ്ടമായി കൊളകാടൻ മിനി എന്ന പിടിയാന ഇനിയില്ല. മലപ്പുറം ജില്ലയിൽ കൊളകാടൻ നാസർ പരിപാലിച്ചു പോയിക്കൊണ്ടിരുന്ന മിനി എന്ന പിടിയാനയാണ് ഇപ്പോൾ മരിച്ചത്. നാട്ടുകാർക്കും വീട്ടുകാർക്കും ഒരേപോലെ പ്രിയപ്പെട്ട ആളായിരുന്നു മിനി.ഒരു കുടുംബാംഗത്തെ പോലെയായിരുന്നു മിനി 49 വയസായിരുന്നു മിനി മരിക്കുമ്പോൾ ഉള്ള പ്രായം.പുലർച്ചെ പാപ്പാൻ അറിയിച്ചപ്പോഴാണ് ആന ചെരിഞ്ഞ വിവരമറിയുന്നത്.നാസറിന്റെ കുടുംബവുമായി വളരെയധികം ആത്മബന്ധം ഉള്ള ഒരു ആന കൂടിയാണ് മിനി. ഒരു തരത്തിലും അസുഖങ്ങൾ ഒന്നും തന്നെ മിനിക്ക് ഇല്ലായിരുന്നു. പെട്ടന്നുള്ള ഒരു മരണമായിരുന്നു മിനിയുടേത്.ആനപ്രേമികളും നാട്ടുകാരുമടക്കം നിരവധി പേരാണ് മിനിയെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്.
ഇടിമിന്നൽ ഏറ്റാണ് മിനി മരിച്ചത് എന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നത്. ഭക്ഷണം കൊടുക്കാൻ ശ്രമിച്ച കുട്ടിയെ കൊളക്കാടൻ മിനി തുമ്പിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ വീഡിയോ വൈറലായിരുന്നു.തൃക്കളയൂർ ക്ഷേത്രപരിസരത്ത് മിനിയുടെ മൃതദേഹം പൊതുദർശനത്തിനുവച്ചു. മുൻപ് കുട്ടിയെ ആക്രമിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. പിതാവിന്റെ തക്കതായ ഇടപെടൽ മൂലമാണ് വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. ഇനി കൊളകാടൻ മിനി ആനപ്രേമികളുടെ മനസിൽ ജീവിക്കും.