മലയാള സിനിമയ്ക്ക് ഒരു പാട് നല്ല സിനിമകൾ നൽകിയ സംവിധായകനാണ് ജിത്തു ജോസഫ്. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ 12ത് മാൻ വലിയ ഒരു ഹിറ്റായിരുന്നു മോഹൻലാൽ അഭിനയിച്ച 12ത് മാൻ ഇപ്പോൾ തീയേറ്ററുകളിൽ ഓടികൊണ്ടിരിക്കുകയാണ്.2007ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ഡിറ്റക്റ്റീവ് എന്ന സിനിമയെ ക്കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 2007ൽ ജിത്തു ജോസഫ് സുരേഷ്ഗോപിയെ വെച്ചാണ് ഡിറ്റക്ടീവ് എന്ന സിനിമ സംവിധാനം ചെയ്തത്.ഒരു കുറ്റാന്വേഷണ സിനിമയായിരുന്നു ഡിക്ടക്റ്റീവ്. സിനിമയിൽ സുരേഷ് ഗോപി ഒരു കുറ്റാന്വേഷകന്റെ റോൾ ആയിരുന്നു ചെയ്തത്. സുരേഷ് ഗോപി ഡബിൾ റോളിൽ അഭിനയിച്ച ഒരു ചിത്രം കൂടിയാണ് ഇത്.
ഇപ്പോൾ ഡിക്ടറ്റീവിന്റെ രണ്ടാം ഭാഗം ജിത്തു ജോസഫ് സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ മൊത്തം വൈറലായി കൊണ്ടിരിക്കുന്നത്.ജിത്തു ജോസഫ് ഇപ്പോൾ ദൃശ്യം 2 വിന്റെ പണിപ്പുരയിലാണ്. അവസാനമായി സംവിധാനം ചെയ്ത 12ത് മാൻ ശേഷം മോഹൻലാലിനെ തന്നെ വെച്ച് റാം എന്ന് പറയുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പണ്ടു മുതൽക്കേ തന്നെ ജിത്തു ജോസഫിനെ മനസ്സിലുണ്ടായിരുന്നു എന്നാണ് പറയുന്നത്. ബോക്സോഫീസിൽ ഫ്ലോപ്പായ ഡിറ്റക്ടീവ് എന്ന ചിത്രം വീണ്ടും സ്ക്രീനിലേക്ക് വരുമ്പോൾ എങ്ങനെയാണ് പ്രേക്ഷകർ പ്രതികരിക്കുന്നത് എന്ന് പറയാൻ പറ്റുകയില്ല.എന്നാൽ ഇപ്പോൾ മോഹൻലാലിനെ വെച്ച് മാത്രം സിനിമകൾ ചെയ്യുന്ന ജീത്തു ജോസഫ് ഡിക്ടക്റ്റീവ് ടുവിലും മോഹൻലാൽ തന്നെയായിരിക്കും അഭിനയിക്കുക എന്നാണ് വാർത്തകൾ വരുന്നത്.കൂടുതൽ അറിയാൻ പേജ് ഫോളോ ചെയ്യുക.