മണിരത്‌നത്തെ പോലെത്തന്നെ മോഹൻലാലും എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്

മോഹൻലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്.ആദ്യത്തെ പോസ്റ്റ് ഇറങ്ങിയത് തൊട്ട് തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് ബറോസ് സോഷ്യൽ മീഡിയയിൽ ബറോസിന്റെ ചിത്രികരണത്തിന് ഇടയിൽ ലീക്കായ ചിത്രങ്ങൾ വളരെയധികം വൈറലായിരുന്നു.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ ക്യാമറ ചെയ്യുന്നത് സന്തോഷ് ശിവനാണ് .ഇപ്പോൾ ബറോസിന്റ ചിത്രീകരണതിനിടെ നടക്കുന്ന നർമ്മ മുഹൂർത്തങ്ങളാണ് സോഷ്യൽ മീഡിയയിൽ സന്തോഷ് ശിവൻ കുറിച്ചിരിക്കുന്നത്.

മോഹൻലാലുമായി ഇടയ്ക്കിടെ ചിത്രീകരണത്തിനിടെ വഴക്കുണ്ടാക്കും എന്നാണ് സന്തോഷ് പറയുന്നത്. മോഹൻലാലും മണിരത്നവും ഒരേ പോലെയാണ് അവർ പറയുന്നത് പോലെ തന്നെ നമ്മൾ ക്യാമറ ചലിപ്പിക്കണം അല്ലെങ്കിൽ അവർക്ക് ഇഷ്ടമാവില്ല എന്നാൽ ചില സാങ്കേതിക വശങ്ങൾ അറിയാതെ ആയിരിക്കും ഇങ്ങനെ പറയുന്നത്. അങ്ങനെയൊക്കെ നമ്മൾ ക്യാമറ എടുക്കുന്ന തന്നെ വളരെ ബുദ്ധിമുട്ടായിരിക്കും. 3ഡി ക്യാമറയാണ് അതുകൊണ്ടുതന്നെ ഇത് ഒരു സ്ഥലത്തിൽ നിന്നും നീക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും .ക്യാമറയുടെ സാങ്കേതിക വശങ്ങൾ അറിയാതെയാണ് മോഹൻലാൽ ഇങ്ങനെയൊക്കെ പറയുന്നത്.ഇങ്ങനെയൊക്കെ മോഹൻലാൽ പറയുമ്പോൾ ഞാനും മോഹൻലാലുമായി ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ട് എന്നാൽ. മോഹൻലാലിന് ഇതൊക്കെ ഇഷ്ടമാണ് ഇങ്ങനെയുള്ള വഴക്കിടിലൊക്കെയാണ് ചിത്രീകരണത്തിനിടെ നടക്കുന്ന അസുലഭ സന്ദർഭം .

Leave a Reply

Your email address will not be published. Required fields are marked *