കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർ എങ്ങനെ ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള അവാർഡ് ജോജുജോർജും ബിജുമേനോനും കൂടി കരസ്ഥമാക്കിയപ്പോൾ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത് രേവതി ആണ്. ഏറെ നാളത്തെ അഭിനയ ജീവിതത്തിൽ നിന്ന് മാറിനിന്ന ശേഷം പിന്നീടുള്ള തിരിച്ചുവരവ് ആയിരുന്നു രേവതിയുടേത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമയിലെ മികച്ച അഭിനയത്തിനായിരുന്നു ജോജു ജോർജ്ജ് മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയത്. അതേസമയം ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് അവാർഡ് ലഭിച്ചത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു രണ്ട് സിനിമയിലും ഇവർ അഭിനയിച്ചത്.
എന്നാൽ എല്ലാ പ്രാവശ്യത്തെ പോലെയും ജനപ്രിയസിനിമ തെരഞ്ഞെടുക്കുന്നതിൽ ജ്യൂറിക്ക് വീഴ്ച പറ്റി എന്നുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന വിവാദങ്ങൾ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയ്ക്കാണ് ജനപ്രിയ സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചത്. എന്നാൽ അതിനേക്കാൾ മുൻപ് ആളുകളുടെ മനസ്സിൽ ഇടംനേടിയ സിനിമയായിരുന്നു ഫോം. ഇന്ദ്രൻസ് എന്ന മഹാ നടന്റെ അഭിനയ മികവ് കൊണ്ട് ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ചിത്രത്തിന് ഒരു അവാർഡ് പോലും നൽകാതെ പൂർണമായും തള്ളിക്കളയുകയായിരുന്നു. അതിൽ പ്രതിഷേധമറിയിച്ചു ചിത്രത്തിലെ സംവിധായകനും രംഗത്തുവന്നിരുന്നു.
ഏതെങ്കിലുമൊരു അവാർഡിന് എങ്കിലും അർഹമായ സിനിമയായിരുന്നു ഹോം എന്നാണ് ചിത്രത്തിലെ സംവിധായകൻ പറയുന്നത്. ഇത് ശരിവെച്ച നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം മികച്ച സംവിധായകനുള്ള അവാർഡ് ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ ആണ് നേടിയത്. മികച്ച ഗായികയായി സിത്താര കൃഷ്ണകുമാർ തെരഞ്ഞെടുത്തു. എല്ലാ അർത്ഥത്തിലും സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നിൽക്കുമ്പോൾ ഹോം എന്ന ചിത്രത്തിന് അവാർഡ് നൽകാത്തത് ഒരു കല്ലുകടിയായി തുടരുകയാണ് ഇപ്പോൾ. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…
English Summary:- 52nd Kerala State Film Awards 2022