ആനപ്രേമികളുടെ ഹരമാണ് അന്നും ഇന്നും എന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മറ്റ് ആനകളുടെയെല്ലാം മുന്നില്‍ നില്‍ക്കും. കേരളത്തിലെ നാട്ടാനകൾക്കിടയിലെ സൂപ്പർ സ്റ്റാറെന്ന വിളിപ്പേരും മറ്റാര്‍ക്കുമല്ല. കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്.കേരളത്തിൽ ‘ഏകഛത്രാധിപതി’ പട്ടമുള്ള ആനയെന്ന വിശേഷണവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്. അതേസമയം ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും തെച്ചിക്കോട്ട് രാമചന്ദ്രൻ കുപ്രസിദ്ധനാണ്.
അമ്പത് വയസ് പിന്നിട്ട ജീവിതത്തിനിടയില്‍ രാമചന്ദ്രന്‍ 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാൻമാര്‍ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും ഒരു വിദ്യാർത്ഥിക്കുമാണ് രാമചന്ദ്രന്‍ കാരണം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
English Summary:- Thechikottukavu Ramachandran has always been a favourite of elephant lovers then and now. Thechikottukavu Ramachandran will stand in front of all the other elephants. No one else is nicknamed the superstar among the native elephants of Kerala. Gaja pramukh who has fans all over Kerala. Thechikottukavu Ramachandran, who is considered to be the perfect elephant in all gajalakshanas, is known as Ramarajan by elephant lovers. At the same time, Thechikkottu Ramachandran is notorious for shepherding and taking the lives of people during the festival.