അയമോദക വെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ

കറികൾക്ക് രുചി പകരാൻ ആണെങ്കിലും ശരീരത്തിന് ആരോഗ്യഗുണങ്ങൾ പകർന്നുതരാൻ ആണെങ്കിലും ഇതിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് ചെറുതല്ല. ഈ സുഗന്ധവ്യഞ്ജനങ്ങളിൽ അയമോദകം ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. മികച്ച ദഹനത്തിനും കൂടുതൽ ആരോഗ്യത്തിനും വഴിയൊരുക്കുന്നുതിനായി നാം കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇത് സജീവമായി ഉപയോഗിക്കാറുണ്ട്.നൂറ്റാണ്ടുകളായി, സുഗന്ധവ്യഞ്ജനങ്ങളെല്ലാം അവയുടെ വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തി സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമ്മെയെല്ലാം വിസ്മയപ്പെടുത്തുന്നുണ്ട്.

25 ഗ്രാം അയമോദകം തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം അടുത്ത ദിവസം രാവിലെ അരിച്ചെടുത്ത് വെറും വയറ്റില്‍ കഴിക്കുന്നത്‌ ദഹനത്തിനും ഭാരം കുറയ്ക്കാനും നല്ലതാണ്. ഒരല്‍പം തേന്‍ ചേര്‍ത്തും ഇത് കുടിക്കാം.ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് അയമോദക വെള്ളം. ദഹനം ശക്തിപ്പെടുത്തുന്ന ഒന്നും കൂടിയാണിത്. വയറു കടി, കോളറ, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്.

English Summary:- Whether it is to add flavor to curries or impart health benefits to the body, the role of spices is not small. Ayamodakam is one of the most widely used spices in India. It is actively used in many of the foods we eat to promote better digestion and greater health. For centuries, spices have mesmerized us all with their exquisite taste and healing and protective properties.

Leave a Reply

Your email address will not be published. Required fields are marked *