ഗ്യാസ്ട്രബിള്‍ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഇതിന്റെ പ്രധാന കാരണം നമ്മുടെ ആഹാരരീതി തന്നെയാണ്. ഭക്ഷണം ശരിയായ സമയത്ത് കഴിയ്ക്കാതിരിയ്ക്കുക, ചവച്ചരച്ചു കഴിയ്ക്കാതിരിയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. വ്യായാമക്കുറവ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ഭക്ഷണം ഉപേക്ഷിയ്ക്കുക തുടങ്ങിയ ചിലതും ഇതിന് കാരണമായി വരാറുണ്ട്. വയര്‍ വന്നു വീര്‍ക്കുക, മനം പിരട്ടലും ഓക്കാനവും, മലബന്ധം, അധോവായു, ഭക്ഷണം അല്പം കഴിച്ചാലും വയര്‍ വന്നു വീര്‍ക്കുക എ്ന്നിവയെല്ലാം ഗ്യാസ് ട്രബിളിനുള്ള കാരണങ്ങളാണ്.
ഗ്യാസ് ട്രബിള്‍ വല്ലാതെ കൂടുന്നത് അസിഡിറ്റി പോലുളള പ്രശ്നങ്ങളിലേയ്ക്കു വരെ നയിച്ചേക്കാം. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഗ്യാസ് ട്രെബിൾ പോലുള്ള അസുഖം പെട്ടെന്ന് അകറ്റാനായി വീട്ടിൽ ചെയ്യാനുള്ള ഒരു ടിപ്പും ആയിട്ടാണ്.അതിനായി ഇവിടെ എടുത്തിരിക്കുന്നത് നല്ല ചൂട് വെള്ളം ആണ്. അതിലേക്ക് ഒരു ടീസ്പൂൺ പുതിനയില ഇടുക.
ഒരു കഷ്ണം ഇഞ്ചിയും, അരമുറി ചെറുനാരങ്ങയും, ഒരു ടീസ്പൂൺ വലിയ പെരുംജീരകവും ചേർത്ത് 10 മിനിറ്റ് വയ്ക്കുക. ശേഷമാണ് ഇത് കുടിക്കേണ്ടത്. നന്നായി അരിച്ചെടുത്തതിനുശേഷം വേണം കുടിക്കാൻ. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…