“തെറിവിളി “റെഡ് കാർഡ് കൊടുത്തു പുറത്തേയ്ക്ക് വിടും! ലാലേട്ടന്റെ പ്രതികരണം – Bigg Boss Malayalam

എല്ലാ ഭാഷകളിലുമായി നിരവധി ആരാധകരുള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലും ബിഗ് ബോസിന് നിരവധി ആരാധകരുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാലാണ് മലയാളത്തിൽ ബിഗ് ബോസ് ഷോയുടെ അവതാരാകൻ ആയി എത്തിയിരിക്കുന്നത്. വളരെ മികച്ച രീതിയിൽ ആണ് മോഹൻലാൽ ഈ അവതരണം കൊണ്ടുപോകുന്നത്. കഴിഞ്ഞ മൂന്നു സീസണുകളിലും തന്റെതായ ഭാഷ ശൈലി കൊണ്ട് ബിഗ് ബോസ് എന്ന ഷോയുടെ നേടും തൂണായി നിലനിൽക്കാൻ മോഹൻ ലാലിന് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയെ കുറിച്ച് കഴിഞ്ഞദിവസം ഒരു ഓൺലൈൻ ഇന്റർവ്യൂവിൽ മോഹൻലാൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് മലയാളി കുടുംബ പ്രേക്ഷകർ കാണുന്ന ഒരു റിയാലിറ്റി ഷോയാണ്. അതുകൊണ്ടുതന്നെ ഷോക്ക് അനുയോജ്യമായ രീതിയിൽ മാത്രമേ അവിടെ സംസാരിക്കാൻ പാടുള്ളൂ എന്നുള്ളത് നിയമം ആണ്. എന്നാൽ ഈ സീസണിൽ പതിവിനു വിപരീതമായി നിരവധിപേരാണ് ആവശ്യമില്ലാത്ത പല രീതിയിലുള്ള തെറിവിളി പരാമർശങ്ങൾ ഷോയിൽ നടത്തുന്നത് എന്നുള്ള രീതിയിൽ നിരവധി പരാതികളാണ് ബിഗ് ബോസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഒരു പരിധി വരെ മാത്രമേ ഇത് കേട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ. എന്നിട്ടും അടങ്ങാത്ത വരെ റെഡ് കാർഡ് കൊടുത്ത പുറത്ത് വിടാൻ തനിക്ക് അധികാരമുണ്ട്. അതാണ് കഴിഞ്ഞ സീസണിൽ പൊളി ഫിറോസിന് നടന്നത്. അതിന് ഇടവരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് കണ്ട് സ്റ്റൻസ് ആണ് എന്നുള്ളതാണ് ലാലേട്ടൻ നടത്തിയ പ്രതികരണം. ബിഗ് ബോസ് മറ്റു സീസണുകളെ അപേക്ഷിച്ച് സിനിമ മേഖലയിൽ നിന്നും മറ്റും പ്രേക്ഷകപ്രീതി ഉള്ളവർ കുറവാണ് ഈ സീസണിൽ. അതുകൊണ്ടുതന്നെ സാധാരണക്കാരിൽ നിന്ന് മികച്ച വരെ തിരഞ്ഞെടുക്കുക എന്നുള്ളതാണ് ആളുകൾക്ക് ഉള്ള ചലഞ്ച്. എന്നാൽ ഈ രീതിയിലാണ് ഷോ മുന്നോട്ടു പോകുന്നത് എന്നുണ്ടെങ്കിൽ ഇത് ബിഗ് ബോസ് ഷോയെ മോശമായി ബാധിക്കും എന്നുള്ളതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതേ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Bigg Boss Malayalam

Leave a Reply

Your email address will not be published. Required fields are marked *