മറ്റുള്ള ആനകളെ കുത്തികൊല്ലുന്ന കൊലയാളി ആനയെ പിടികൂടുന്ന കാഴ്ച…

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. കർണ്ണാടകയിലെ കെഗുടി എലിഫന്റ് ഫാമിൽ തളച്ചിട്ടിരുന്ന ഗജേന്ദ്ര ആണ് ഈ കഥയിലെ നായകൻ. ഇവനെ കാട്ടിൽ നിന്ന് പിടിച്ച സമയം മുതലേ ഇവൻ അപകടകാരിയാണ്. ആരോടും അത്രപെട്ടെന്ന് മെരുങ്ങാത്ത പ്രകൃതം.

എല്ലാത്തിനോടും ദേഷ്യം മാത്രം. അതുകൊണ്ടുതന്നെ അധികം ആരും വരാത്ത ആൾതാമസമില്ലാത്ത സ്ഥലങ്ങളിലാണ് ഇവനെ തളച്ചിടുക. മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്. സാധാരണ ആനകൾക്ക് മതപ്പാട് ഇളകി നിൽക്കുമ്പോൾ ഒരു പിടിയാനയെ അവന്റെ അടുത്തേക്ക് അയയ്ക്കുകയും ഒടുവിൽ അവൻ തന്റെ ഇണയോടൊപ്പം ചേർന്ന് മതപ്പാട് ശമിപ്പിക്കുകയും ആണ് ചെയ്യാറ്. എന്നാൽ ഗജേന്ദ്രയുടെ കാര്യത്തിൽ ഇതുപോലും നടക്കാറില്ല. കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ പിടിയാനയെ വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഗജേന്ദ്രയുടെ ദേഷ്യം കൂടി കൂടി വരികയായിരുന്നു.

ഒരു ദിവസം അവനു മുന്നിലൂടെ നടന്നു പോവുകയായിരുന്ന മറ്റൊരു ആനയെ കണ്ടപ്പോൾ അവന് കലി ഇളകയും അവൻ തന്റെ കാലിലെ ചങ്ങല പൊട്ടിച്ച് ആ ആനയുടെ നേരെ ഓടി അടുക്കുകയും അതിനെ ആക്രമിക്കുകയും ചെയ്തു. ഇതുകണ്ട് ആ ആനയുടെ പാപ്പാൻ അവനെ കല്ലെറിയുകയും ചെയ്തു. അപ്പോൾ പാപ്പാനെ തുമ്പിക്കൈകൊണ്ട് മുകളിലേക്ക് എറിഞ്ഞ് തന്റെ വലതുകാൽ കൊണ്ട് ചവിട്ടി കൊല്ലുകയായിരുന്നു. ശേഷം ആ ആനയെയും കീഴടക്കി കൊന്നു. അത്രയ്ക്ക് മദപ്പാട് ഇളകി നിൽക്കുകയായിരുന്നു അവൻ. തുടർന്ന് കാട്ടിലേക്ക് ഓടിപ്പോവുകയും ചെയ്തു. ശേഷം ഗജേന്ദ്രയെ കാട്ടിൽ നിന്ന് തിരിച്ചു കൊണ്ടുവരാൻ നടത്തിയ പരിശ്രമങ്ങളുടെ കഥയാണ് ഈ വീഡിയോയിൽ ഉള്ളത്. അത് എന്താണെന്ന് അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *