കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ജോലി നേടാം

കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് പ്രതിരോധ മന്ത്രാലയത്തിൽ ഇപ്പോൾ ജോലിക്ക് അപേക്ഷിക്കാം.ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സബ് ഡിവിഷണൽ ഓഫീസർ ഗ്രേഡ്-II, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.സതേർൻ കമാൻഡിന്റ് കിഴിലാണ് ഇപ്പോൾ നിയമനങ്ങൾ നടത്തുന്നത്. 2021 ഡിസംബർ 4 മുതൽ 10 വരെയുള്ള തൊഴിൽ ദിനപത്രത്തിലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്..കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.പരീക്ഷ ഒന്നും ഇല്ലാതെ നിങ്ങൾക്ക് അപേക്ഷിക്കാൻ പറ്റും.കായിക ക്ഷമത ഒന്നും തന്നെ ഈ ഒരു ജോലിക്ക് നോക്കില്ല.

ഉദ്യോഗാർത്ഥികൾക്ക് ഡയറക്ടർ ജനറൽ ഡിഫൻസ് എസ്റ്റേറ്റ്സ്, ന്യൂ ഡൽഹി അല്ലെങ്കിൽ NIDEM അല്ലെങ്കിൽ കന്റോൺമെന്റ് ബോർഡ്, പൂനെ കന്റോൺമെന്റ് ബോർഡ്, ഡൽഹി അല്ലെങ്കിൽ കന്റോൺമെന്റ് ബോർഡ്, ബാരക്‌പൂർ എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജനുവരി 15 ആണ്.

Leave a Reply

Your email address will not be published.