പത്താം ക്ലാസ് ഉള്ളവർക്ക് കോസ്റ്റൽ ആവാം..

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) വിവിധ ഒഴിവുകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്-‘സി’ കോമ്പാറ്റൈസ്ഡ് (നോൺ ഗസറ്റഡ്-നോൺ മിനിസ്റ്റീരിയൽ) തസ്തികകളിലെ നിരവധി ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ബിഎസ്എഫ് അപേക്ഷ ക്ഷണിച്ചു.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്, എഞ്ചിനീയറിംഗ് സെറ്റ് അപ്പ് എന്നീ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നതെന്ന് പരസ്യത്തിൽ പറയുന്നു. ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in-ൽ പോസ്റ്റുകൾക്ക് അപേക്ഷിക്കാം.ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കാനുള്ള അവസാന ദിവസം 2021 ഡിസംബർ 29, രാത്രി 11:59 ആണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ASI – 01 പോസ്റ്റ്, HC (കാർപെന്റർ, സീവർമാൻ) – 06 പോസ്റ്റുകൾ,കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ, ജനറേറ്റർ മെക്കാനിക്ക്, ലൈൻമാൻ) – 65 തസ്തിക.അപേക്ഷകർ 18-നും 25-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (ഡിസംബർ 29, 2021 പ്രകാരം).ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മറ്റൊരു രീതിയും സ്വീകരിക്കില്ല. ഉദ്യോഗാർത്ഥികൾക്ക് ബിഎസ്എഫിന്റെ https://rectt.bsf.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- Border Security Force (BSF) invited applications for recruitment in various vacancies. BSF invited applications from eligible and interested candidates to fill several vacancies in group-‘C’ composite (non gazetted-non-ministerial) posts.The recruitment drive is being conducted for the posts of Border Security Force and Engineering Set Up, it said. Candidates can apply for posts on BSF’s official website rectt.bsf.gov.in.It should be noted that the last day to apply for this recruitment drive is 29December 2021, 11:59 pm.

Leave a Reply

Your email address will not be published.