നമ്മളെല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും കുറിച്ചും ബോധവാന്മാരല്ല. നമ്മുടെ ജീവിതശൈലിയിൽ അവയെക്കുറിച്ച് യാതൊരുവിധ ബോധവുമില്ലാതെ ആണ് നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഭക്ഷണവും വേണ്ട വ്യായാമവും ഒന്നും നമ്മളിൽ പലരും ശരീരത്തിന് കൊടുക്കുന്നില്ല. യൗവനത്തിൽ ഇവയൊന്നും നമ്മളെ സാരമായി ബാധിച്ചു എന്ന് വരില്ല, എങ്കിലും വാർദ്ധക്യത്തിൽ ഇത് നമ്മളെ ആകെ കുഴപ്പത്തിലാകും എന്നുള്ളതിനു യാതൊരു സംശയവും വേണ്ട. നമ്മൾ ശരീര സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ തന്നെ വളരെ അധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് നമ്മുടെ ഹെൽത്ത്. പലപ്പോഴും നമ്മൾ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണസാധനങ്ങൾ ഒരുമിച്ച് കഴിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കാൻ പാടില്ല എന്നുള്ളത് നമുക്ക് അറിയാം. എന്നിട്ടും അവ കഴിക്കുക എന്നുള്ളത് നമ്മൾ ഒരു ചലഞ്ച് ആയി എടുത്ത് കഴിക്കാറുണ്ട്.
കൊച്ചുകുട്ടികൾക്ക് പോലും ഇവ നൽകാറുമുണ്ട്. അത്തരത്തിൽ ശരീരത്തിന് കൊടുക്കാൻ പാടില്ലാത്ത രീതിയിൽ കഴിക്കാൻ പറ്റാത്ത വസ്തുക്കൾ കൊടുക്കുമ്പോൾ ആദ്യമൊക്കെ ശരീരം ചെറിയതോതിൽ വയറിളക്കം, ശർദ്ദി പോലുള്ള എതിർപ്പുകൾ കാണിച്ച് നമുക്ക് മനസ്സിലാക്കിത്തരാൻ ശ്രമിക്കും. എന്നാൽ അവയെ മറികടന്ന് നമ്മൾ വീണ്ടും ഇത് ആവർത്തിക്കുമ്പോൾ വലിയ അസുഖങ്ങളിലേക്ക് വഴി തെളിയിക്കേണ്ടി വരും. അത്തരത്തിൽ ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത വിരുദ്ധാഹാരങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കു വെക്കുന്നത്. അതിൽ ആദ്യത്തേത് പാലും പഴവും ആണ്. നമുക്കെല്ലാവർക്കും അറിയാം പാലും പഴവും ഒരുമിച്ച് കഴിക്കാൻ പാടില്ല എന്നുള്ളത്. എന്നാൽ പലരും രാത്രിയിൽ കിടക്കുന്നതിനു മുമ്പ് അമിത ആഹാരം കഴിക്കേണ്ട എന്നുള്ള ഉദ്ദേശത്തിൽ ഒരു ഗ്ലാസ് പാലും ഒരു നേന്ത്രപ്പഴവും കഴിച്ച് കിടന്നുറങ്ങാറുണ്ട്. എന്നാൽ ഇവ ഒരു വിരുദ്ധാഹാരം ആണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
കൊച്ചുകുട്ടികൾക്കും ഇവ പലരും കൊടുത്തുവരുന്നു. ഇവ രണ്ടും ഒരുമിച്ച് ചേരുമ്പോൾ ശരീരത്തിന്റെ ദഹന പ്രവർത്തനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും പലരും ഇത് കഴിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുകയാണ് ശരീരത്തിന് നല്ലത്. ഇനിയുമുണ്ട് ഇതുപോലെ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത നിരവധി വിരുദ്ധാഹാരങ്ങൾ. അവ എന്താണെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….