ത്രില്ലെർ സിനിമകളുടെ പുതിയ ലോകം മലയാളം സിനിമയിലേക്ക് എത്തിച്ച സംവിധായകനാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി നായകനായി എത്തിയ ഡിറ്റക്റ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധാനത്തിലേക്ക് എത്തിയത്. ആദ്യ ചിത്രം ഹിറ്റ് ആയില്ല എങ്കിലും ടെലിവിഷനിൽ നിരവധി ആളുകളുടെ ഇഷ്ട ചിത്രമായി മാറുകയും ചെയ്തിരുന്നു. പിനീട് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു എങ്കിലും, മലയാള സിനിമയെ ഇന്ത്യൻ സിനിമ ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് ദൃശ്യം എന്ന ഇൻവെസ്റ്റിഗേഷൻ തിരല്ലെർ ചിത്രമായിരുന്നു.
തിയേറ്ററിൽ നിന്നും വലിയ കളക്ഷൻ റെക്കോർഡുകൾ വാരി കൂടിയ മോഹൻലാൽ ചിത്രമായിരുന്നു അത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷം ദൃശ്യം 2 റിലീസ് ചെയ്തപ്പോഴും പ്രേക്ഷകർ പ്രതീക്ഷിച്ചതിലും അപ്പുറം ഒരു മികച്ച ത്രില്ലെർ ഒരുക്കാൻ ജീത്തു ജോസഫിന് സാധിച്ചിരുന്നു.
എന്നാൽ ഈ അടുത്ത OTT പ്ലാറ്റഫോമിൽ റിലീസ് ആയ ജീത്തു ജോസ്ഫ് സംവിധാനം ചെയ്ത 12 ത്ത് മാന് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ആങ്കർ ഏറെ ആകാംഷയോടെ ചോദിച്ച ഒരു ചോദ്യമായിരുന്നു ദൃശ്യം 3 നെ കുറിച്ച്.
ചിത്രത്തിന്റെ കഥ പൂർത്തിയായോ.. എന്ന് റിലീസ് ചെയ്യും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക് തന്റെ പക്കൽ ഉണ്ട്. അത് ലാലേട്ടനെ കേൾപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണത്തിന് വേണ്ടി മാത്രമായി ദൃശ്യം 3 ചെയ്യില്ല എന്നും. ഉചിതമായ കഥ ലഭിച്ചാൽ മാത്രമേ ദൃശ്യം 3 ഉണ്ടാകു എന്നും അറിയിച്ചു.. Mohanlal