2018ലെ മഹാ പ്രളയം നമ്മളെ വിഴുങ്ങുന്നത് വരെ പ്രളയം എന്നത് വെറും കേട്ടറിവു മാത്രമായിരുന്നു നമുക്ക്. പ്രളയത്തിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു എന്നുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിരുന്നു. എന്നാൽ സ്വന്തമായി അനുഭവിച്ചപ്പോഴാണ് അതിന്റെ തീവ്രത എത്രത്തോളമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്. നമുക്ക് നഷ്ടമായത് നിരവധി പേരുടെ ജീവനും ജീവിതവും ആണ്. പ്രളയം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. നിരവധി മൃഗങ്ങളാണ് പ്രളയത്തിൽ ഒലിച്ചു പോയത്. പശു ഫാമുകളും മറ്റും പാടെ കാലിയായതായി നമ്മൾ കണ്ടിരുന്നു. അത്തരത്തിൽ പ്രളയത്തിൽ അകപ്പെട്ട പോയ ഒരു ആനയുടെ കഥയാണ് ഇന്ന് നമ്മൾ പറയുന്നത്.
ഒരു വലിയപറമ്പിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ഒരു ആനയെ. ആനയെ കെട്ടിയിരിക്കുന്ന തൊട്ടടുത്തായി ഒരു പുഴയും ഉണ്ട്. പെട്ടെന്നായിരുന്നു പ്രളയം സംഭവിച്ചത്. പുഴയിലെ വെള്ളം ആനയെ മുക്കി കളയുന്ന സ്ഥിതിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഒടുവിൽ വെള്ളത്തിൽ പൂർണമായി മുങ്ങിയ ആന ശ്വാസം കിട്ടാനായി തുമ്പി കൈ മുകളിലേക്ക് പിടിച്ചുനിൽക്കുന്ന ദൃശ്യമാണ് പിറ്റേന്ന് അവിടെ എത്തിയ പാപ്പാന്മാരും മറ്റും കണ്ടത്. അവർ എല്ലാവരും ചേർന്ന് ആനയെ പിന്നീട് അവിടെ നിന്ന് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…