ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ലക്ഷങ്ങൾ നാശനഷ്ടം ഉണ്ടായ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ലക്ഷങ്ങൾ നാശനഷ്ടം ഉണ്ടായ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ സംസാരം.ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് വീടിന് ഗുരുതരകേടുപാടുകൾ സംഭവിച്ചിട്ടും കമ്പനിക്കാർ വേണ്ട നടപടി എടുക്കുന്നില്ലെന്നാണ് പരാതി. പുലർച്ചെ രണ്ടരയോടെയാണ് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാർ ഉണരുന്നത്. നോക്കുമ്പോൾ അടുക്കളയിൽ നിന്ന് തീ ഉയരുന്നതാണ് കണ്ടതെന്നും ബോംബ് പൊട്ടുന്നത് പോലെയുള്ള ശബ്ദമാണ് ഉണ്ടായതെന്നും വീട്ടുകാർ പറഞ്ഞു.

വീടിന്റെ ജനലുകളും വാതിലും പൊട്ടിത്തെറിയിൽ തകർന്നു. അടുക്കളയുടെ ഭിത്തി അടർന്ന് അടുത്തുള്ള വീടിന് മുകളിലേക്ക് വീഴുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തിയാണ് പടർന്ന് പിടിച്ച തീ അണച്ചത് . പരിശോധനയിൽ വീടിന്റെ ജനലുകളും ടൈലുകളും പൊട്ടിയതായി കണ്ടെത്തി. സമീപത്തുള്ള വീടുകൾക്കും ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് തകരാറ് സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമാണ് ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ചതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- There is a buzz on social media about the current state of the house where lakhs of rupees were damaged due to the fridge explosion. The family woke up to the sound of the explosion at around 2.30 am. The family members said they saw a fire rising from the kitchen and it sounded like a bomb was exploding.

The windows and doors of the house were damaged in the explosion. The wall of the kitchen collapsed and fell on top of a nearby house. The fire was doused by the fire force. On inspection, it was found that the windows and tiles of the house were broken. Nearby houses were also damaged when the fridge exploded. Fire force officials had said that the fridge exploded due to a short circuit.

Leave a Reply

Your email address will not be published. Required fields are marked *