ഇനി ഒരിക്കലും ഉപ്പൂറ്റി വിണ്ടുകീറില്ല, വീട്ടിൽ തന്നെ പരിഹരിക്കാം..

ഉപ്പൂറ്റി വിണ്ട് കീറുന്നത് പലരേയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകള്‍ പല വിധത്തില്‍ ആളുകളെ ബാധിക്കുന്നുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആണ് ഇത്തരത്തിൽ കാലു വിണ്ടുകീറുന്നത് സംഭവിക്കുന്നത്. കാലിന്റെ ഉപ്പൂറ്റിയിൽ വരകൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. കാണുമ്പോൾ വളരെയധികം വൃത്തികേടായി തോന്നുന്ന രീതിയിൽ കാലിലെ തൊലി പൊളിഞ്ഞു ഇരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കാൽ വിണ്ടുകീറുന്നത് പല കാരണങ്ങൾ കൊണ്ടാണ്.
ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

അതിനായി ഇവിടെ കുറച്ചധികം ടിപ്പുകൾ ആണ് പറഞ്ഞു തരുന്നത്. അതിൽ ആദ്യത്തേത് ഇതാണ്. ഒരു പാത്രത്തിലേക്ക് തുല്യമായ അളവിൽ ഒലിവ് ഓയിലും ആൽമണ്ട് ഓയിലും എടുക്കുക. ഇവ രണ്ടും കൂടി നന്നായി മിക്സ് ചെയ്തു കാലിൽ വിള്ളൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. പെട്ടന്ന് തന്നെ വിണ്ടുകീറൽ വിട്ട് മാറുന്നത് കാണാം. രണ്ടാമതായി നമ്മളിവിടെ എടുത്തിരിക്കുന്നത് ആര്യവേപ്പ് ആണ്. നമുക്കറിയാം നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് ആര്യവേപ്പ്. നിരവധി അസുഖങ്ങൾക്ക് ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഈ ആരിവേപ്പ് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് അതാണ് കാലിൽ വിള്ളൽ ഉള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കേണ്ടത്. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് വിണ്ടുകീറൽ മാറുന്നതിനു സഹായിക്കും. ഇതുപോലെ ഇനിയുമുണ്ട് നിരവധി ടിപ്പുകൾ. അവ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *