കഴുത്തിലെ കറുപ്പ് നിറം എളുപ്പത്തിൽ മാറ്റിയെടുക്കാം

ഇന്ന് നമ്മൾ വന്നിരിക്കുന്നത് ശരീരത്തിലെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന കറുപ്പ് നിറം അകറ്റുന്നതിനായി ചെയ്യാവുന്ന ഒരു നല്ല ടിപ്പുമായിട്ടാണ്. നമുക്കറിയാം ശരീരത്തിന്റെ പല ഭാഗങ്ങളിലും കണ്ട് വരുന്ന കറുപ്പു നിറം നമ്മളെ വളരെയധികം അസ്വസ്ഥതപ്പെടുത്താറുണ്ട്. കക്ഷത്തിലും തുടയിടുക്കിലും അതുപോലെതന്നെ കൺതടത്തിലും, കഴുത്തിലും എല്ലാം ഇത്തരത്തിൽ കറുപ്പ് കാണപ്പെടാറുണ്ട്. അവയെ അകറ്റുന്നതിനായി നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ ആണ് ഇവിടെ പറഞ്ഞു തരുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കാപ്പിപ്പൊടി ആണ്. ഏത് ബ്രാൻഡ് കാപ്പിപൊടി വേണമെങ്കിലും നമുക്ക് എടുക്കാം. ചെറിയ രീതിയിൽ തരിയുള്ള കാപ്പിപ്പൊടി ആണെങ്കിൽ കൂടുതൽ നല്ലത്. അതിലേക്ക് നമ്മൾ ചേർത്ത് കൊടുക്കേണ്ടത് തൈര് ആണ്. നമ്മൾ എടുക്കുന്ന കാപ്പിപ്പൊടി അലിയുന്നതിന് ആവശ്യമായ രീതിയിൽ ആണ് തൈര് എടുക്കേണ്ടത്. അതായത് ഒരു ടീസ്പൂൺ കാപ്പിപ്പൊടിക്ക് ഒന്നര ടീ സ്പൂൺ തൈര് എന്ന നിലയിൽ. ശേഷം ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു കറ്റാർവാഴ എടുത്ത് അതിന്റെ ഒരു ചെറിയ കഷണം മുറിച്ച് എടുക്കുക. അത് നേർപകുതിയായി ജെല്ല് വരത്തക്ക രീതിയിൽ എടുക്കുക. ശേഷം ജെല്ല് വരുന്ന ഭാഗത്ത് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച കാപ്പിപ്പൊടി തൈര് മിക്സ് പുരട്ടി കൊടുക്കുക. ശേഷം ഈ കറ്റാർവാഴ യോടു കൂടി തന്നെ ശരീരത്തിലെ കറുപ്പ് നിറം ഉള്ള ഭാഗങ്ങളിൽ ഇത് തേച്ച് കൊടുക്കുക. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *