ഇരുപതിനായിരം രൂപ വരെ ഒറ്റത്തവണ ധനസഹായം ലഭിക്കും

കേന്ദ്ര സർക്കാർ കിഴിൽ ഒരു പുതിയ പദ്ധതി.ഈ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബത്തിലെ മുഖ്യ അന്നദാതാവ് മരണപ്പെട്ടാല്‍ 20000 രൂപ ധനസഹായം അനുവദിക്കുന്നതാണ്.ഒരുപാട്. ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണ് ഇത്‌.ഒരു കുടുംബത്തിലെ വരുമാനം നിലച്ചാൽ കിട്ടുന്ന ഒരു ആശ്രയമാണ് ഇത്.കുടുംബത്തിലെ ഏത് വ്യക്തിക്കും അവകാശി എന്ന നിലയില്‍ പ്രസ്തുത കുടുംബത്തിലെ പ്രധാനവരുമാനം ആര്‍ജ്ജിക്കുന്ന വ്യക്തി മരിച്ചാല്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.വളരെ കഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയുളള ഒരു പദ്ധതിയാണ് ഇത്.സമര്‍പ്പിക്കേണ്ട രേഖകള്‍അപേക്ഷ,റേഷന്‍ കാര്‍ഡ് പകര്‍പ്പ്,ഐഡന്‍റി കാര്‍ഡ് പകര്‍പ്പ് ,മരണ സര്‍ട്ടിഫിക്കറ്റ്,ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്,കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ,ഇതിനുമുമ്പ് ധനസഹായത്തിന് അപേക്ഷ നല്‍കിയിട്ടില്ല എന്നും, ധനസഹായം ലഭിച്ചിട്ടില്ല എന്നുമുള്ള സത്യവാങ്ങമൂലം,പേരിലും മേല്‍വിലാസത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ആയതിന്റെ സാക്ഷ്യപത്രം.

മരണപ്പെട്ട വ്യക്തി മരണം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് 3 വര്‍ഷം കേരളത്തില്‍ സ്ഥിരതാമസമായിരിക്ക​ണം.വാർഷിക വരുമാനം കുറവുള്ള ആളുകൾക്കാണ് അപേക്ഷിക്കാൻ പറ്റുക. 18നും 59നും ഇടയില്‍ പ്രായമുള്ളവരും വരുമാനം ഉണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചു വരുന്നതുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 11000 രൂപയില്‍ കുടാന്‍ പാടില്ല.‌‌ അവകാശികളുടെ പട്ടികയില്‍ ഭാര്യ, ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, വിവാഹിതരാകാത്ത പെണ്‍‌മക്കള്‍, ആശ്രയിച്ചകഴിയുന്ന അച്ഛനമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.