2007 ജിത്തുജോസഫിന്റെതായി പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഡിറ്റക്റ്റീവ്. സുരേഷ് ഗോപിയെ നായകനാക്കി ഇറക്കിയ ചിത്രം അധികം പ്രേക്ഷക സ്വീകാര്യത ലഭിക്കാതെ പോയെങ്കിലും പിന്നീട് മിനിസ്ക്രീനിൽ ചിത്രം ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ജിത്തു ജോസഫ് എന്ന സംവിധായകൻ ഇപ്പോൾ തന്റെ സംവിധായകൻ മികവ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഡിറ്റക്റ്റീവ് സിനിമയുടെ രണ്ടാംഭാഗം ഉണ്ടാകുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഡിറ്റക്ടീവിന്റെ രണ്ടാംഭാഗം അന്നുതന്നെ ഞാൻ എഴുതിവച്ചിരുന്നതാണ്. എന്നാൽ ചിത്രം അത്രയും വിജയം കാണാത്തതിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. എന്നാലിന്ന് ക്രൈം ത്രില്ലറുകൾ അംഗീകരിക്കാനുള്ള മനസ്സ് പ്രേക്ഷകർക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ ഡെവലപ്മെന്റ് നടത്തി ഡിറ്റക്ടീവ് രണ്ടാംഭാഗം പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ആസിഫ് അലിയെ നായകനാക്കി ഇറങ്ങുന്ന കൂമൻ ആണ് ജിത്തു ജോസഫിന്റെതായി ഇനി പുറത്തിറങ്ങാൻ പോകുന്ന സിനിമ.
അതോടൊപ്പം തന്നെ മോഹൻലാലിനെ നായകനാക്കി ചിത്രീകരണം ആരംഭിക്കാൻ പോവുന്ന റാം എന്ന ചിത്രത്തെ കുറിച്ച് വിവരങ്ങൾ പുറത്തു വരുന്നുണ്ട്. എന്തായാലും മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളെ അണിനിരത്തി നിരവധി ചിത്രങ്ങൾ ചെയ്യാനാണ് ജിത്തുജോസഫ് തയ്യാറെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…..
English Summary:- Jeethu Joseph’s Detective 2nd Part is coming