കാൽ മുട്ട് വേദന പുറം വേദന ഇനി വരില്ല

ശാരീരിക അദ്ധ്വാനം, വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ അഭാവം, പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട പേശികളുടെയും ടിഷ്യൂകളുടെയും പ്രശ്നങ്ങൾ, എന്നിവയാണ് മിക്ക കാൽമുട്ട് വേദനയ്ക്കുമുള്ള പ്രധാന കാരണങ്ങൾ. കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കഠിനമായ മുട്ടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമാണ് എന്നത് പ്രത്യേകം ഓർമ്മിക്കുക. അതേസമയം, വേദന, നീർക്കെട്ട്, പരിക്കുകളുടെ കാഠിന്യം എന്നിവ കുറയ്ക്കുവാൻ സഹായിക്കുന്ന ചില കാര്യങ്ങളുമുണ്ട്.

പാദത്തിന്റെ വിലരുകളില്‍ ഉണ്ടാവുന്ന തരിപ്പ് പലപ്പോഴും പ്രമേഹത്തിന്റെ തുടക്കമാണ്. ടൈപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം.കാല്‍ വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്. കാരണം തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് കാല്‍ വിണ്ടു കീറുന്ന ലക്ഷണം.പലരും നഖങ്ങളില്‍ വരുന്ന മാറ്റങ്ങളേയും ശ്രദ്ധിക്കാതെ വിടുന്നു. നഖങ്ങളില്‍ കറുത്ത കുത്തോ വരകളോ കാണുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. മെലനോമ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുന്നോടിയാണ് ഇത്. വിറ്റാമിന്റെ അഭാവം ശരീരത്തിലുണ്ടെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവാം.കാല്‍ എന്ന് പറയുമ്പോള്‍ പാദം മാത്രമല്ല ഉള്‍പ്പെടുന്നത്. സന്ധികളില്‍ ഉണ്ടാവുന്ന വേദനയും ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *