കൈ മുട്ടിലെ കറുപ്പ് അകറ്റാം ഇങ്ങനെ ചെയ്താൽ

കൈ മുട്ടിൽ കറുപ്പ് വരുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ വിഷമം വരുത്തുന്ന കാര്യമാണ് . എന്നാലും ഈ കറുപ്പ്‌ മാറ്റാൻ നമ്മൾ പല വിദ്യകളും ചെയ്യാറുണ്ട്.കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം. ഇളംചൂടുള്ള പാൽ, മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. തൈര് ഇതിനായി ഉപയോഗിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ വിനാഗിരിയും തൈരും മിശ്രിതമാക്കി മുട്ടില്‍ പുരട്ടുന്നത് ഫലം ലഭിക്കും. ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും നിറം മാറ്റാന്‍ സഹായിക്കും.

ഗ്ലിസറിനും പനിനീരും സമം ചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകിക്കളയാം. ഇങ്ങനെ പതിവായി ചെയ്യുന്നത് നിറം മാറ്റാന്‍ സഹായിക്കും.ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചുപുരട്ടുന്നതും ഫലം ലഭിക്കും. രണ്ട് ആഴ്ച പതിവായി ഇത് ചെയ്യാന്‍ ശ്രമിക്കുക. വിനാഗിരിയിൽ മുക്കിയ പഞ്ഞികൊണ്ട് കൈമുട്ടുകൾ കൂടെക്കൂടെ തടവുക. കറുപ്പുനിറം മാറി കൈമുട്ടുകൾ മൃദുവാകും.നാരങ്ങയ്‌ക്ക് ‘ബ്ലീച്ചിങ് ഇഫക്‌ട്’ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകറ്റാന്‍ സഹായിക്കും.

https://youtu.be/GGIHBx3ni8w

Leave a Reply

Your email address will not be published. Required fields are marked *