വെറും വയറ്റിൽ കപ്പലണ്ടി കഴിച്ചാൽ

ദിവസവും ഒരു പിടി കപ്പലണ്ടി കഴിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും നല്‍കും. പല അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള സ്വാഭാവിക വഴിയാണിത്.എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രധാനമായും അസ്ഥിയും പല്ലുകളും രൂപപ്പെടുത്തുന്നതിൽ സഹായിക്കുന്ന ഒന്നാണ് ഫോസ്ഫറസ്. സെല്ലുകളുടെയും കോശങ്ങളുടെയും വളർച്ച, പരിപാലനം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി പ്രോട്ടീൻ സമന്വയിപ്പിക്കാനും ഇത് സഹായിക്കുന്നു. നമ്മുടെ ദൈനംദിന ആവശ്യങ്ങളിൽ വേണ്ടുന്ന ഫോസ്ഫറിസിന്റെ 15% നൽകാൻ കഴിവുള്ള നല്ല ഉറവിടമാണ് ഒരുപിടി നിലക്കടല.പ്രോട്ടീൻ എന്നതിന്റെ നല്ലൊരു സ്രോതസ്സാണ് നിലക്കടല.

അതിനാൽ സസ്യഭുക്കുകളായവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് നിലക്കടല. കപ്പലണ്ടിയിൽ കാണുന്ന പോളിഫിനോളിക് ആന്റി ഓക്സിഡന്റുകൾ കാൻസർ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീൻ ഉത്പാദനം കുറയ്ക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വുറേറ്റഡ് ഫാറ്റി ആസിഡുകളും ഇതിലുണ്ട്. നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇവ സഹായിക്കും.

English Summaary:- Eating a handful of plantains daily has many health benefits. This is a natural way to prevent many diseases. Peanuts are rich in calcium and vitamin D, which are essential for bone health. Phosphorus is a mineral that helps in the formation of bones and teeth. It also helps synthesize protein for the growth, maintenance and repair of cells and tissues. A handful of peanuts is a good source that can provide 15% of our daily requirement of phosphorus.Peanuts are a good source of protein.

Leave a Reply

Your email address will not be published. Required fields are marked *