കുട്ടികളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് കരപ്പന് അഥവാ വരട്ടുചൊറി. അലര്‍ജി സംബന്ധമായ ഈ രോഗം പൊടി, പുഴുക്കള്‍, പൂമ്പൊടി, കമ്പിളി വസ്ത്രങ്ങള്‍, ചില ഭക്ഷണങ്ങള്‍, അണുബാധ, സോപ്പ്പൊടി, സോപ്പ് തുടങ്ങിയവയുടെയൊക്കെ സാമീപ്യം മൂലം ഉണ്ടാവാം. കുട്ടികള്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണ് ഈ രോഗം. ഇത് മൂലം ദേഹത്തും മുഖത്തും ശരീരത്തിലും എല്ലാം ഉണ്ടാകുന്ന ചൊറിച്ചിലും, മറ്റും മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മരുന്ന് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുടങ്ങൽ എന്ന പേരിൽ അറിയപ്പെടുന്ന ഒരു പച്ചമരുന്ന് ചെടിയാണ്. ഇത് ആമ്പൽ പൂവിന്റെ ഇലയുടെ ചെറിയ വേർഷൻ പോലെയൊക്കെ തോന്നാം. നമ്മുടെ വൃക്കയുടെ ആകൃതിയിലാണ് ഇതിന്റെ ഇലകൾ. പാടത്തും പറമ്പുകളിലും എല്ലാം ഇത് കാണാറുണ്ട്. ഇതിന്റെ ഇലയാണ് നമ്മൾ എടുക്കുന്നത്. അതോടൊപ്പം നല്ല ശുദ്ധമായ പച്ചമഞ്ഞളും. ഇവ രണ്ടും കൂടി നന്നായി അരച്ചെടുക്കുക. ശേഷം ഇത് ദേഹത്ത് പുരട്ടിയാൽ കരപ്പൻ മാറാൻ സഹായിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…