കേരളത്തിൽ ജോലി നേടാൻ അവസരം, ഉടൻ അപേക്ഷിക്കു

സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ വിവിധ ഗെയിമുകൾ/കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന കായിക താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾക്ക് കായിക രംഗത്തിൽ മികവ് ഉണ്ടെങ്കിൽ ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും. ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. ആകെ 7 പോസ്റ്റുകൾ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കും.കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.

ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 18 മുതൽ 27 വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം. അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary:- KERALA TAX OFFICER JOB VACANCY, APPLY NOW

Leave a Reply

Your email address will not be published.