കൈ കാൽ മുട്ട് വേദന ഊര വേദന എന്നിവ മാറ്റുവാൻ ഇതു പോലെ ചെയ്തു നോക്കൂ

കാൽമുട്ട് വേദന, കൈകാൽ വേദന, തുടങ്ങി എല്ലാ വേദനകളും പെട്ടെന്ന് ശമിക്കാൻ ഉള്ള ഒരു മരുന്നും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ഇപ്പോൾ എല്ലാവരിലും കണ്ടു വരുന്ന ഒരു അസുഖമാണ് കാൽമുട്ട് വേദനയും പുറം കഴപ്പും എല്ലാം. കുറച്ച് വണ്ണം ഉള്ളവരിൽ ആണെങ്കിൽ ഇത് പ്രത്യേകിച്ച് കൂടുതലാണ്. ശരീരത്തിന് താങ്ങാവുന്നതിലും ഭാരം ആകുമ്പോഴാണ് മുട്ട് വേദന എടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ശരീരഭാരം ഒട്ടും ഇല്ലാത്തവരെയും ഇപ്പോൾ മുട്ടുവേദന കണ്ടുവരുന്നു. അതിന് മറ്റു പല കാരണങ്ങളും ആവാം. അസഹ്യമായ വേദനയാണെങ്കിൽ ഡോക്ടറെ കണ്ടു വേണ്ട ചികിത്സ നേടുക എന്നുള്ളതാണ് ആദ്യ പോംവഴി. അതുപോലെതന്നെ താൽക്കാലിക ആശ്വാസവും വേദനയിൽ നിന്ന് മുക്തിയും ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുരുമുളകിന്റെ ഇല ആണ്. അത് ആദ്യം ഒരു പാത്രത്തിൽ കുറച്ച് എണ്ണയോ, വെളിച്ചെണ്ണയോ, എന്തെങ്കിലും ഒഴിച്ച് ചൂടാക്കി എടുക്കുക. അതിലേക്ക് ഈ കുരുമുളകിന്റ ഇല ഇടുക. എന്നിട്ട് ചെറിയ ചൂടോടെ വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വേദന ശമിക്കുന്നതിന് നല്ലതാണ്.
ഇങ്ങനെ ആഴ്ചയിൽ മൂന്നുദിവസം ചെയ്യുന്നത് ഇത്തരത്തിലുള്ള എല്ലാ വേദനകളും അകറ്റാൻ സഹായിക്കുന്നു. കാൽ മുട്ട് വേദനയും കൈകാൽ കഴപ്പും പുറംവേദനയും എല്ലാം മാറുന്നതിന് ഇത് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *