കേന്ദ്ര സർക്കാർ ജോലിയാണോ നിങ്ങളുടെ ആഗ്രഹം.ഡ്രൈവർ റിക്രൂട്ട്മെന്റ് അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത.ഇപ്പോൾ തപാൽ വകുപ്പിൽ ജോലി നേടാം.കോയമ്പത്തൂരിലെ മെയിൽ മോട്ടോർ സർവീസ് യൂണിറ്റിൽ കാർ ഡ്രൈവർ തസ്തികയിലേക്ക് തപാൽ വകുപ്പ് നിയമനം നടത്തും.നല്ലൊരു ജോലിയാണ് ഇപ്പോൾ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ, സാധുവായ LMV, HMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും ഉണ്ടായിരിക്കുകയും വേണം. പ്രായപരിധി
18 വയസ്സിൽ കുറയാത്തതും 27 വയസ്സിൽ കൂടാൻ പാടില്ലാത്തതുമാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി 10 മാർച്ച് 2022
ഈ തസ്തികകളിൽ നിയമിതരായ ഉദ്യോഗാർത്ഥികൾക്ക് ഏഴാം ശമ്പള കമ്മീഷന്റെ പേ മാട്രിക്സ് ലെവൽ-2 (19,900 മുതൽ 63,200 വരെ) പ്രകാരമുള്ള ശമ്പളം നൽകും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് 15.01.2022-ന് പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിക്കാവുന്നതാണ്.
17 ഒഴുവുകളാണ് ഇപ്പോൾ ഈ ഒരു തസ്തികയിലേക്ക് ഉള്ളത്.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. മെയിൽ മോട്ടോർ സർവീസ് റിക്രൂട്ട്മെന്റ് 2022-ന് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും പരിശോധിക്കുക