ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് മലബന്ധത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ.ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, വയറ്റിലുണ്ടാകുന്ന ഗ്യാസ്, സ്‌ട്രെസ് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.
പാല്‍ ആരോഗ്യത്തിന് നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും ഇതിലെ പോഷകങ്ങള്‍ സഹായിക്കുന്നു. വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഇത് യാതൊരു ദോഷവും വരുത്താത്ത ഒന്നുമാണ്. ഇതിനൊപ്പം ആവണക്കെണ്ണയും ഉപയോഗിയ്ക്കുന്നു. ആവണക്കെണ്ണ പൊതുവേ നല്ല ലാക്‌സേറ്റീവാണ്. വയര്‍ ശുദ്ധമാക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് തികച്ചും ശുദ്ധമായൊരു ശോധന വഴി കൂടിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.