മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലോക ഉറക്ക ദിനത്തിലാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങിയത്. തമിഴ് മലയാളം കൂടി കലർന്ന പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. എന്നാൽ സിനിമയുടെ റിലീസ് വൈകും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കഴിഞ്ഞദിവസം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ “പുഴു” എന്ന ചിത്രം വൻ പ്രേക്ഷക പിന്തുണയാണ് നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ വീണ്ടും വീണ്ടും മിനുക്കി എടുക്കുകയാണ് ഇപ്പോൾ ഇറങ്ങുന്ന ഓരോ ചിത്രങ്ങളും. തന്റെ അഭിനയ മികവു കൊണ്ട് എല്ലാവരെയും കയ്യിൽ എടുത്തിരിക്കുകയാണ് പ്രിയതാരം.
എന്നാൽ ലിജോ ജോസിനൊപ്പം ചേരുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ അതിലും മികച്ച പ്രകടനം ആയിരിക്കും മമ്മൂട്ടി കാഴ്ചവയ്ക്കാൻ പോകുന്നത് എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ കരിയറിലേക്ക് എടുത്തു വയ്ക്കുന്ന ഒരു പൊൻതൂവൽ കൂടി ആകാൻ സാധ്യതയുള്ള ചിത്രമാണ് ഇത്. ചിത്രത്തിൽ ഒരു പഴയകാല വേഷ പകർച്ചയാണ് മമ്മൂട്ടിയുടേത്. നർമ്മം കലർന്ന രീതിയിൽ എല്ലാവരും ഇരുന്നുറങ്ങുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസർ. ടീസറിന്റെ അവസാനമാണ് മമ്മൂട്ടിയെ കാണിക്കുന്നത്. മമ്മൂട്ടിയുടെ കമ്പനി എന്ന പേരിലുള്ള നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർണ്ണമായും തമിഴ്നാട്ടിൽ ആയിരുന്നു. മലയാളത്തിന്റെയും തമിഴിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം. രണ്ടു ഭാഷകളിലും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഏറെ നാളത്തെ ഇടവേളക്കുശേഷം നടൻ അശോകനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് റിയാലിറ്റി ഷോ താരം രമ്യാ പാണ്ഡ്യൻ ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
അതേസമയം മമ്മൂട്ടി നിരവധി അവാർഡുകൾ വാരിക്കൂട്ടാൻ സാധ്യതയുള്ള ചിത്രമാണ് ഇത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിയും ലിജോയും ഒന്നിക്കുമ്പോൾ അത് ഒരു അത്ഭുതം ആകും എന്നാണ് ആരാധകർ പറയുന്നത്. ചിത്രം ഒരു കൊമേഴ്സ്യൽ പടം അല്ലാത്തതിനാൽ തന്നെ എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും പോയതിനു ശേഷം മാത്രമാണ് തീയേറ്ററിൽ റിലീസിന് ഒരുങ്ങുക എന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഈ വർഷം സിനിമയുടെ റിലീസ് ഉണ്ടാകില്ല എന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ….